റിലയന്‍സ് ബച്ചനുമായി 1500 കോടിയുടെ കരാറിലെത്തി
മുംബൈ: സ്‌റ്റീവന്‍ സ്‌പീല്‍ ബര്‍ഗിന്റെ ഡ്രീം വര്‍ക്‌സ് സ്റ്റുഡിയോയുമായി 600 മില്യണ്‍ ഡോളറിന്റെ കരാറിലെത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ സിനിമാരംഗത്തെ വമ്പനായ അമിതാഭ് ബച്ചനുമായി റിലയന്‍സ് 1500 കോടിയുടെ കരാറില്‍ ഒപ്പു വെച്ചു.
സിനിമ നിര്‍മാണം, റിയാലിറ്റി ഷോ, ലൈവ് ഇന്റര്‍നെറ്റ്, മൊബൈല്‍ പരിപാടികള്‍ തുടങ്ങിയവ നിര്‍മ്മിയ്‌ക്കുന്നതുമായി ബന്ധപ്പെട്ടാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ബിഗ് എന്റര്‍ടൈന്‍മെന്റ് (ആര്‍ബിഇ) കരാറിലെത്തിയിരിക്കുന്നത്.
കരാര്‍ പ്രകാരം സിനിമകളുടെയും മറ്റു നിര്‍മാണ ജോലികള്‍ ബച്ചനും പരസ്യ വിപണന ജോലികള്‍ റിലയന്‍സും കൈകാര്യം ചെയ്യും.
ഈ സംരഭവുമായി ബന്ധപ്പെട്ട് റോഹന്‍, ചന്ദ്ര പ്രകാശ് ദ്വിവേദി, ആര്‍. ബാലകൃഷ്‌ണന്‍ തുടങ്ങിയവരുടെ സിനിമകള്‍ നിര്‍മിയ്‌ക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ബച്ചനുമായി കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞതില്‍ ആര്‍ബിഇയ്‌ക്ക് അഭിമാനമുള്ളതായി കമ്പനി വക്താക്കള്‍ പറഞ്ഞു.
പുതിയ സംരഭം ഇന്ത്യന്‍ വിനോദ മേഖലയെ പുതിയ ഉയരങ്ങളിലേക്കെത്തിയ്‌ക്കുമെന്നും ഇവര്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications