Get Updates
Get notified of breaking news, exclusive insights, and must-see stories!

താക്കറെ കുടുംബം കുടിയേറ്റക്കാരാണെന്ന്‌ ചരിത്രപണ്ഡിതന്‍

മുംബൈ: മണ്ണിന്റെ മക്കള്‍ വാദം ഉന്നയിച്ച്‌ മുംബൈയില്‍ എത്തുന്ന അന്യസംസ്ഥാനക്കാരെ ആട്ടിയോടിക്കാന്‍ ശ്രമിക്കുന്ന ശിവസേന തലവന്‍ ബാല്‍താക്കറെയുടെ കുടുംബം മുംബൈക്കാരല്ലെന്ന്‌ ചരിത്രപണ്ഡിതന്‍.

പുനെ സര്‍വ്വകലാശാലയിലെ അധ്യാപകനായ ഹരി നര്‍കെയാണ്‌ താക്കറെ കുടുംബം കുടിയേറ്റക്കാരാണെന്ന വാദമുന്നയിച്ചിരിക്കുന്നത്‌. ശരദ്‌പവാറിന്റെ പാര്‍ട്ടിയായ എന്‍സിപിയുടെ മുഖപത്രമായ രാഷ്ട്രവാദിയില്‍ എഴുതിയ ലേഖനാത്തിലാണ്‌ നര്‍കെ ഇക്കാര്യം പറയുന്നത്‌.

വടക്കേ ഇന്ത്യക്കാര്‍ക്കെതിരെ ആക്രമം നടത്തുന്നതിന്‌ ആഹ്വാനം നല്‍കിയ രാജ്‌താക്കറെയെയും ലേഖനത്തില്‍ നര്‍കെ വിമര്‍ശിച്ചു. ബാല്‍ താക്കറെയുടെ അച്ഛന്‍ പ്രബോധന്‍കര്‍ താക്കറെയുടെ ആത്മകഥ വായിച്ചാല്‍ താക്കറെക്കുടുംബം മുംബൈക്കാരല്ലെന്ന്‌ മനസ്സിലാകുമെന്നാണ്‌ നര്‍കെ പറയുന്നത്‌.

മധ്യപ്രദേശിലെ പഠനത്തിന്‌ ശേഷം ജോലിയന്വേഷണിച്ചാണത്രേ പ്രബോധന്‍കര്‍ താക്കറെ മുംബൈയിലെത്തിയത്‌. പ്രബോധന്‍കര്‍ താക്കറെയുടെ ആത്മകഥ രാജ്‌താക്കറെ തീര്‍ച്ചയായും വായിച്ചിരിക്കണമെന്നും നര്‍കെ പറയുന്നു. 1995ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പാഠപുസ്‌തകമായി അംഗീകരിച്ചതാണ്‌ ആത്മകഥ.

ഒരു കാലത്ത് ജീവിതമാര്‍ഗം തേടി മുംബൈയിലെത്തിയ കുടുംബത്തിലെ അംഗങ്ങളായ താക്കറെമാര്‍ക്ക് ഇപ്പോള്‍ ജീവിതമാര്‍ഗം തേടി അന്യസംസ്ഥാനത്തുനിന്നുമെത്തുന്നവരെ ആട്ടിയോടിക്കാന്‍ എന്ത് അര്‍ഹതയാണുള്ളതെന്നും നര്‍കെ ലേഖനത്തില്‍ ചോദിക്കുന്നു.

എന്‍സിപിയെ നയിക്കുന്ന ശരദ്പവാര്‍ ബാല്‍താക്കറെയുടെ ഉറ്റ സുഹൃത്തായതുകൊണ്ടുതന്നെ രാഷ്ടവാദിയില്‍ വന്ന ലേഖനത്തോട് സാമ്നയിലൂടെ താക്കറെ എങ്ങനെ പ്രതികരിക്കുമെന്നത് കണ്ടുതന്നെ അറിയണം.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+