ജയാബച്ചനെതിരെ ക്രിമിനല്‍ കേസ്
ലക്‌നൊ: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ സ്വത്തു വിവരം വെളിപ്പെടുത്തിയില്ലെന്നാരോപിച്ച് സമാജ് വാദി പാര്‍ട്ടി എംപി ജയാബച്ചനെതിരെ ക്രിമിനല്‍ കേസ്.
ഭര്‍ത്താവ് അമിതാഭ് ബച്ചന്റെ പേരില്‍ ബറാബങ്കിയിലുള്ള ഭൂമിയുടെ വിവരം സ്വത്തു വിവരത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് കേസ്.
ബറാബങ്കിയിലെ അമീര്‍ ഹൈദര്‍ എന്നയാളാണ് ജയാബച്ചനെതിരെ കേസ് കൊടുത്തത്. 2004ല്‍ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ജയ നല്‌കിയ സ്വത്തു വിവരം ശരിയല്ലെന്നാണ് ആരോപണം.
പരാതി കിട്ടിയ റിട്ടേണിങ് ഓഫീസര്‍ ആര്‍.പി പാണ്ഡെയാണ് ജയക്കെതിരെ പരാതിയെടുക്കാന്‍ നിര്‍ദേശം നല്‌കിയത്. രാജ്യസഭയില്‍ നിന്നും രാജിവെച്ചതിനു ശേഷം ഇത് രണ്ടാം തവണയാണ് ജയ ഭൂമി വിവാദത്തില്‍പ്പെടുന്നത്.












Click it and Unblock the Notifications