യുപിഎ-ഇടത് യോഗം ബുധനാഴ്ച: ഒത്തുതീര്‍പ്പ് സാധ്യത കുറവ്
ദില്ലി: ആണവക്കരാര്‍ സൃഷ്ടിച്ച രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‌ക്കെ കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായി യുപിഎ-ഇടത് ഏകോപന സമിതി യോഗം ബുധനാഴ്‌ച ചേരുന്നു. വൈകിട്ട് അഞ്ചിന് വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുടെ വസതിയിലാണ് യോഗം.
കരാര്‍ നടപ്പാക്കുന്നത് ഇടതുപക്ഷം ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ എന്തെങ്കിലും തീരുമാനം ഉണ്ടാകാന്‍ സാധ്യത കുറവാണ്.
ഏകോപന സമിതി യോഗത്തിന് മുമ്പായി ഇടതുപാര്‍ട്ടി നേതാക്കള്‍ പ്രത്യേകമായി യോഗം ചേരുന്നുണ്ട്.
ഇപ്പോള്‍ സ്വീകരിച്ചിരിയ്‌ക്കുന്ന നിലപാടില്‍ നിന്നും തങ്ങള്‍ പിന്നോട്ടു പോയിട്ടില്ലെന്നാണ് മധ്യസ്ഥതാ നിര്‍ദ്ദേശവുമായി തങ്ങളെ ബന്ധപ്പെട്ട യുപിഎ ഘടകകക്ഷികളെ ഇടത് നേതാക്കള്‍ അറിയിച്ചത്.
യുപിഎ സര്‍ക്കാര്‍ നിലനില്‌ക്കണമെങ്കില്‍ കോണ്‍ഗ്രസ് നിലപാട് മാറ്റിയെ തീരുവെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ഇരുപക്ഷത്തിനും സ്വീകാര്യമായ നിര്‍ദ്ദേശങ്ങള്‍ ഇതുവരെ ആരും വെയ്‌ക്കാത്ത സാഹചര്യത്തില്‍ ബുധനാഴ്‌ച നടക്കുന്ന യോഗത്തിലും ഒരു ഒത്തുതീര്‍പ്പിനുള്ള സാധ്യത കുറവാണ്.
ഇതിനിടെ ആണവക്കരാര്‍ വിഷയത്തില്‍ തെലുങ്കു ദേശം സിപിഎമ്മിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ സന്ദര്‍ശിച്ച തെലുങ്ക് ദേശം നേതാവ് രാം മോഹന്‍ റാവുവാണ് ടിഡിപിയുടെ നിലപാട് അറിയിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications