മകളെ മാനഭംഗപ്പെടുത്തിയ പിതാവ് പിടിയില്‍
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റുചെയ്‌തു. ഇന്ദിരാ നഗര്‍ സ്വദേശിയായ ധന്‍ റാം ജയ്‌സ്വാളി(45)നെയാണ് ശിവാജി നഗര്‍ പൊലീസ് അറസ്റ്റുചെയ്‌തത്.
കഴിഞ്ഞ രണ്ടുമാസമായി പതിമൂന്നുകാരിയായ മകളെ ഇയാള്‍ പീഡിപ്പിക്കുകയാണത്രേ. കോടതിയില്‍ ഹാജരാക്കിയ ജയ്‌സ്വാളിനെ ജൂണ്‍ 30വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്‌തിട്ടുണ്ട്.
ജയ്‌സ്വാളിന്റെ ഭാര്യയായ ലളിത പച്ചക്കറി വില്‍പ്പനക്കാരിയാണ്. ഇവര്‍ കാലത്ത് എട്ടുമണിയോടെ ജോലിക്കായി വീട്ടില്‍ നിന്നുമിറങ്ങും. ഈ സമയം ഉപയോഗപ്പെടുത്തിയാണ് ജയ്‌സ്വാള്‍ മകളെ പീഡിപ്പിച്ചത്.
ജയ്‌സ്വാളിനെതിരെ ഗോവണ്ടിയിലെ തമന്ന മഹിള മണ്ഡല്‍ മേധാവി സറീന മുഹമ്മദ് പഥാന്‍ ആണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണത്രേ ജയ്‌സ്വാളിന്റെ ഭാര്യയും മകളും ഇവരെ സമീപിച്ച് സംഭവത്തെക്കുറിച്ച് പറഞ്ഞ് സഹായമഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് സറീന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അയല്‍ക്കാരന്‍ പറഞ്ഞാണ് ഭര്‍ത്താവ് മകളെ പീഡിപ്പിക്കുന്നകാര്യം താനറിഞ്ഞതെന്നും തുടര്‍ന്ന് ഒരു ദിവസം ഭര്‍ത്താവിനെ കയ്യോടെ പിടികൂടുകയായിരുന്നുവെന്നും ലളിത പറയുന്നു. ജോലിയ്‌ക്കൊന്നും പോകാത്ത ജയ്‌സ്വാള്‍ സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് ശിവാജി നഗര്‍ പൊലീസ് സഹ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര കേല്‍കാര്‍ പറഞ്ഞു.
രണ്ടുമാസമായി പിതാവ് തന്നെ പീഡിപ്പിക്കുകയും കാര്യം ആരോടും പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടെന്നും പെണ്‍കുട്ടിയും പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പരാതിയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications