എയിംസില്‍ റോബോട്ടുകളെ ഉപയോഗിച്ച് ഹൃദയശസ്‌ത്രക്രിയ
ദില്ലി: ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഏഴു രോഗികള്‍ക്ക് റോബോട്ടുകളെ ഉപയോഗിച്ച് ശസ്‌ത്രക്രിയ നടത്തി.
റോബോട്ടിക് ശസ്‌ത്രക്രിയാ വിദഗ്‌ധനും ബര്‍ലിനിലെ ഷാരെറ്റ്, മെഡിക്കല്‍ സര്‍വ്വകലാശാലയിലെ പ്രൊഫസുമായ ജെന്‍ സി റുകര്‍ട്ടിന്റെ വിദഗ്‌ധോപദേശത്തില്‍ പ്രൊഫസര്‍ അരവിന്ദ് കുമാറിന്റെ മേല്‍നോട്ടത്തില്‍ ജൂണ്‍ 21നായിരുന്നു ശസ്‌ത്രക്രിയ നടന്നത്.
ശസ്‌ത്രക്രിയ വിജയകമായിരുന്നുവെന്ന് ഡോക്ടര്‍ അരവിന്ദ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശസ്‌ത്രക്രിയയ്‌ക്ക് വിധേയരായവരില്‍ രണ്ടുപേരും വാര്‍ത്താ സമ്മേളനത്തിന് എത്തിയിരുന്നു. കാര്‍ഡിയാക്, യൂറോളജി വിഭാഗമാണ് റോബോട്ടിക് ശസ്‌ത്രക്രിയ്‌ക്കു നേതൃത്വം നല്‍കിയത്.
ഇന്ത്യയിലെ ആരോഗ്യരംഗത്തെ പുത്തന്‍ ചുവടുവെയ്‌പാണിതെന്ന് യൂറോളജി വിഭാഗം പ്രൊഫസര്‍ എന്‍പി ഗുപ്‌ത പറഞ്ഞു. ഹൃദയത്തിന്റെ പ്രതിരോധ ശക്തിയെ ബാധിക്കുന്ന തൈമസ് ഗ്രന്ഥി നീക്കം ചെയ്യുന്ന ശസ്‌ത്രക്രിയയാണ് നടത്തിയതെന്ന് ഡോക്ടര്‍ അരവിന്ദ് പറഞ്ഞു.
കുറഞ്ഞ മുറിപ്പാടുകള്‍, കുറഞ്ഞ ആശുപത്രി വാസം, കുറഞ്ഞ രക്തനഷ്ടം, തുളച്ചുകയറ്റുന്ന ഉപകരണങ്ങളുടെ എണ്ണക്കുറവ് എന്നിവയാണ് റോബോട്ടിക് ശസ്‌ത്രക്രിയയുടെ പ്രധാന നേട്ടങ്ങള്‍. റോബോട്ടിക് ശസ്‌ത്രക്രിയ ചെയ്യുന്ന രോഗികള്‍ക്ക് പെട്ടെന്ന് തന്നെ സാധാരണനിലയിലേയ്‌ക്ക് എത്താനും സാധിക്കും.
എന്നാല്‍ റോബോട്ടിക് ഉപകരണത്തിന്റെ ചെലവ് ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുക എന്നീകാര്യങ്ങള്‍ ഇതില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇപ്പോള്‍ എയിംസിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ നാല് റോബോട്ടുകളും യൂറോളജി വിഭാഗത്തില്‍ ഒരു റോബോട്ടും ഉണ്ട്.
എയിംസിലെ യൂറോളജി വിഭാഗം ഇതിനരം 250തോളം റോബോട്ടിക് യൂറോളജിക് ശസ്‌ത്രക്രിയ നടത്തിയിട്ടുണ്ട്. 2002ലാണ് ഇവിടെ റോബോട്ടിക് ശസ്‌ത്രക്രിയ ആരംഭിച്ചത്.












Click it and Unblock the Notifications