പരീശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ഗാന്ധിജിയ്ക്ക് എസ്ബിഐയുടെ ക്ഷണം
അഹമ്മദാബാദ്: പട്ടിക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് സംഘടിപ്പിയ്‌ക്കുന്ന ബാങ്ക് പരീക്ഷാ പരിശീലനത്തില്‍ പങ്കെടുക്കാന്‍ ഗാന്ധിജിയ്‌ക്ക് സബര്‍മതി ആശ്രമത്തിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കത്ത്.
രാഷ്ട്ര പിതാവിന്റെ പേരില്‍ എസ്‌ബിഐയുടെ മുംബൈയിലുള്ള സെന്‍ട്രല്‍ റിക്രൂട്ട്‌മെന്റ് ആന്‍ഡ് പ്രമോഷണല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അയച്ച കത്ത് ശനിയാഴ്‌ചയാണ് സബര്‍മതി ആശ്രമത്തില്‍ ലഭിച്ചത്.
കത്ത് കണ്ട് അമ്പരന്ന ആശ്രമാധികൃതര്‍ ഇതിനെപ്പറ്റി എസ്‌ബിഐയെ വിവരമറിയിച്ചു.
എന്നാല്‍ ഓണ്‍ലൈന്‍ അപേക്ഷകളില്‍ ഇത്തരം സംഭവങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ബാങ്കധികൃതരുടെ വാദം.
തമാശയൊപ്പിയ്‌ക്കാനായി ആരെങ്കിലും ഗാന്ധിജിയുടെ പേരില്‍ അപേക്ഷ അയച്ചതാവാം. പ്രശസ്‌തരുടെ പേരുകള്‍ ഇത്തരം തമാശകള്‍ക്കായി ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണ്.
ഗാന്ധിയ്‌ക്കു പകരം ക്രിസ്‌തുവിന്റെയോ ശ്രീകൃഷ്‌ണന്റെയോ പേരില്‍ അപേക്ഷയയച്ചാലും ഇത് തന്നെ സംഭവിയ്‌ക്കുമായിരുന്നെന്നും ബാങ്കധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications