പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടികള്‍ക്ക് പീഡനം
മുംബൈ: പൊള്ളലേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു പെണ്‍കുട്ടികളെ ജീവനക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ജനക്കൂട്ടം ആശുപത്രി ആക്രമിച്ചു.
മുംബൈയിലെ മസീന ആശുപത്രിയ്‌ക്കുനേരെ ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞാണ് കുപിതരായ ജനക്കൂട്ടം ആക്രമണം നടത്തിയത്. ആക്രമണകാരികള്‍ ആശുപത്രി സിഇഒയെ മര്‍ദ്ദിക്കുകയും കെട്ടിടത്തിന് കേടുവരുത്തുകയും ചെയ്‌തിട്ടുണ്ട്.
ഞായറാഴ്‌ചയാണ് പൊള്ളലേറ്റതിനെത്തുടര്‍ന്ന് 22ഉം 16ഉം വയസ്സുള്ള സഹോദരിമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവുകള്‍ വൃത്തിയാക്കാനെന്ന ഭാവേന മുറിയില്‍ കയറിയ മൂന്ന് അറ്റന്റര്‍മാരാണ് കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ശൂശ്രൂഷയ്‌ക്കെന്ന പേരില്‍ മുറിയില്‍ക്കയറിയ അറ്റന്റര്‍മാര്‍ സഹോദരിമാരെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഇവരുടെ സഹോദരന്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കുറ്റക്കാരില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്. മറ്റു രണ്ടുപേരെ ചോദ്യംചെയ്യാനായി കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതിനിടെ ആശുപത്രിയ്‌ക്കെതിരെ ആക്രമണം നടത്തിയ ജനക്കൂട്ടത്തില്‍ ചിലര്‍ക്കെതിരെ നടപടിസ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം ആശുപത്രിക്ക് നാശനഷ്ടം വരുത്തിയത് ശരിയായില്ലെന്ന് പൊലീസ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications