വാഹന ലൈസന്‍സ് ടെസ്റ്റ് പരിഷ്‌ക്കരിയ്‌ക്കും: ഗതാഗത മന്ത്രി
തിരുവനന്തപുരം: ഇന്ത്യയിലുണ്ടാകുന്ന റോഡപകടങ്ങളില്‍ 10 ശതമാനം സംഭവിയ്‌ക്കുന്നത് കേരളത്തിലാണെന്ന് ഗതാഗത മന്ത്രി മാത്യു ടി. തോമസ് നിയമസഭയില്‍ വെളിപ്പെടുത്തി.
2007ല്‍ നടന്ന റോഡപകടങ്ങളില്‍ 7778 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഈ വര്‍ഷം ഇതു വരെ 1312 പേരാണ് മരിച്ചത്.
റോഡപകടങ്ങള്‍ കുറയണമെങ്കില്‍ റോഡ് സൗകര്യങ്ങള്‍ വര്‍ദ്ധിയ്‌ക്കണം. കേരളത്തില്‍ നിലവിലുള്ള വാഹന ലൈസന്‍സ് ടെസ്‌റ്റ് കൂടുതല്‍ ശാസ്‌ത്രീയമാക്കി പരിഷ്‌ക്കരിയ്‌ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്‌ആര്‍ടിസി ബസുകളുടെ അപകട നിരക്ക് കുറഞ്ഞുവെങ്കിലും മരണ സംഖ്യ വര്‍ദ്ധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം വാഹന ഉടമകളില്‍ നിന്നും പിഴ ഇനത്തില്‍ 20 കോടിയോളം രൂപ പിരിച്ചുവെന്നും അദ്ദേഹം അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിയ്‌ക്കുകയായിരുന്നു മന്ത്രി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications