ഒരു മണിക്കൂര്‍ ലോഡ്‌ഷെഡിംഗിന് കെഎസ്‌ഇബി ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുമണിക്കൂര്‍ ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്താന്‍ കെഎസ്‌ഇബി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്‌തു. വൈദ്യുതി ബോര്‍ഡ് ഫുള്‍ ബോര്‍ഡ് യോഗത്തിലാണ് ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശചെയ്യാന്‍ തീരുമാനമായത്.
വൈകീട്ട് ചേരുന്ന മന്ത്രിസഭായോഗം ശുപാര്‍ശ ചര്‍ച്ചചെയ്യും. സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യാനാണ് ഫുള്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്.
വൈകീട്ട് ആറരയ്‌ക്കും പത്തരയ്‌ക്കും ഇടയിലും പകല്‍ സമയത്തുമായി രണ്ടു തവണയായി അരമണിക്കൂര്‍ വീതം ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശം.
കേരളത്തില്‍ കാലവര്‍ഷം ശക്തമാകാത്തതും കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം വെട്ടിക്കുറച്ചതുമാണ് പ്രതിസന്ധിയ്‌ക്ക് കാരണം. ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വൈദ്യുതിയാണ് ലോഡ്‌ഷെഡിംഗിന് വിധേയമാകുന്നത്. വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതിയെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications