Get Updates
Get notified of breaking news, exclusive insights, and must-see stories!

പോപ്പിനെതിരെ കോണ്ടം വിതരണം ചെയ്‌ത്‌ പ്രതിഷേധിക്കുന്നു

സിഡ്‌നി: ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ക്കും സ്വവര്‍ഗ്ഗാനുരാഗത്തിനും എതിരായ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പയുടെ നിലപാടിനെതിരെ ലോക യുവത്വ ദിനത്തില്‍ തീര്‍ത്ഥാടകര്‍ക്ക്‌ കോണ്ടം വിതരണം നടത്തി പ്രതിഷേധിക്കാന്‍ ആസ്‌ത്രേലിയയിലെ 'നോ ടു പോപ്പ്‌' എന്ന സംഘനട തീരുമാനിച്ചു.

സിഡ്‌നിയിലെ നിരീശ്വരവാദികളും, പരിസ്ഥിതി പ്രവര്‍ത്തകരും സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരും ഉള്‍പ്പെട്ട സംഘടനയാണ്‌ 'നോ ടു പോപ്പ്‌' . ജൂലൈ 19ന്‌ ശനിയാഴ്‌ച ഇവര്‍ മാര്‍പ്പാപ്പയുടെ നിലപാടിനെതിരെ റാന്റ്‌വിക്‌ റെയ്സ്കോര്‍സിലേയ്‌ക്ക്‌ മാര്‍ച്ച്‌ നടത്തും.

വൈകീട്ട് മാര്‍പ്പാപ്പ പ്രാര്‍ത്ഥന നടത്തുന്ന ഇവിടേയ്ക്ക് എത്തുന്ന കാത്തലിക് തീര്ത്ഥാടകര്‍ക്ക് പിന്നാലെ സിഡ്നി ഹാര്‍ബര്‍ ബ്രിഡ്ജ് കടന്നാണ് പ്രതിഷേധക്കാര്‍ റെയ്സ് കോര്‍സില്‍ എത്തുക. കിഴക്കന് സിഡ്നിയിലെ ടെയ് ലര്‍ സ്ക്വയറിലേയ്ക്ക് നടത്തുന്ന റാലിയ്ക്ക് പിന്നാലെയാണ് ഇവര് റെയ്സ് കോര്‍സിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്.

കോണ്ടം ഉപയോഗം, സ്വവര്‍ഗാനുരാഗം, ഗര്‍ഭഛിദ്രം എന്നിവയ്‌ക്കെതിരെയുള്ള മാര്‍പ്പാപ്പയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ്‌ നോ ടു പോപ്പ്‌ മാര്‍ച്ച്‌ നടത്തുകയെന്നും പ്രതിഷേധപ്രകടനം സമാധാനപരമായിരിക്കുമെന്നും കാത്തലിക്‌ സഭാ വിശ്വാസത്തെ തങ്ങള്‍ എതിര്‍ക്കുകയില്ലെന്നും സംഘടനാ വക്താവ്‌ റേച്ചല്‍ ഇവാന്‍സ്‌ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+