മാനഭംഗം തടയാന്‍ ലിപ്‌സ്റ്റിക്കും ഹൈ ഹീലും ഉപേക്ഷിക്കണമെന്ന് അധികൃതര്‍
കോടാ ബറു (മലേഷ്യ): ബലാല്‍സംഗങ്ങളും മറ്റ് ലൈംഗിക അതിക്രമങ്ങളും തടയാനായി ഹൈ ഹീല്‍ ചെരുപ്പുകളും കടുംനിറത്തിലുള്ള ലിപ് സ്റ്റിക്കുകളും ഉപേക്ഷിക്കണമെന്ന് അധികൃതര്‍.
മലേഷ്യയിലെ കോടാ ബറു മുനിസിപ്പല്‍ കൗണ്‍സില്‍ അധികൃതരാണ് ഇതുസംബന്ധിച്ച് ഒരു സര്‍ക്കുലര്‍ ഇറക്കിയത്. വനിതകള്‍ പ്രത്യേകിച്ചും മുസ്ലിം വനിതകള്‍ കടുനിറത്തിലുള്ള ലിപ്‌സ്റ്റിക്കും ഹൈ ഹീലുള്ള ചെരുപ്പും ധരിച്ച് ജോലിക്ക് വരരുതെന്നാണ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഭക്ഷണസാധനങ്ങള്‍ വില്‍പ്പന ചെയ്യുന്ന കടകളിലും മറ്റ് ബിസിനസ് സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന മുസ്ലിം വനിതകളെ ഉദ്ദേശിച്ചാണ് മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്‍ര് ഷാഫീ ഇസ്‌മയില്‍ ഒപ്പുവച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
ഹൈഹീലിന് പകരം ഉയരമില്ലാത്ത റബ്ബര്‍ ചെരുപ്പുകള്‍ ധരിക്കാനും വസ്‌ത്രം ധിരിച്ചശേഷം മാറിടം തുണികൊണ്ട് മറയ്‌ക്കാനും നീളന്‍ കയ്യുള്ള ഇറുക്കമില്ലാത്ത ബ്ലൗസുകളും സോക്‌സും ധരിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
മാറിടം മറയ്ക്കാനും ബ്ലൗസ് തയ്‌ക്കാനും ഉപയോഗിക്കുന്ന തുണി കട്ടിയുള്ളതാവണമെന്നും നിര്‍ദ്ദേശമുണ്ട്. സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത സ്‌ത്രീകള്‍ ഫൈന്‍ അടക്കേണ്ടിവരുമെന്ന് മുന്നറിയിപ്പുമുണ്ട്.












Click it and Unblock the Notifications