ദുബായില്‍ കറങ്ങും ഗോപുരം ഒരുങ്ങുന്നു
ദുബായ്: കറങ്ങും ഗോപുരമെന്ന സ്വപ്‌ന സമാനമായ പദ്ധതിയിലൂടെ മണലാരണ്യം മറ്റൊരു അദ്‌ഭുതത്തിന് കൂടി സാക്ഷ്യം വഹിയ്‌ക്കാനൊരുങ്ങുന്നു.
360 ഡിഗ്രി ചുറ്റിത്തിരിയുന്ന ഗോപുരത്തിനാണ് ഇനി ദുബായ് നഗരം കാത്തിരിയ്‌ക്കുന്നത്.
ഇറ്റാലിയന്‍ ആര്‍ക്കിടെക്‌റ്റായ ഡേവിഡ് ഫിഷറിന്റെ നേതൃത്വത്തില്‍ നിര്‍മ്മിയ്‌ക്കുന്ന ഈ കെട്ടിടത്തിന് ഒട്ടേറെ പ്രത്യേകതകളാണുള്ളത്.
420 മീറ്റര്‍ ഉയരമുള്ള 79 നില കെട്ടിടം 360 ഡിഗ്രി കറക്കം പൂര്‍ത്തിയാക്കാന്‍ മൂന്ന് മണിക്കൂര്‍ വേണം. കെട്ടിടത്തിലെ ഒരോ നിലയും മറ്റൊന്നില്‍ നിന്നും വ്യത്യസ്‌തമായിട്ടായിരിക്കും കറങ്ങുക. ഇതു കൊണ്ട് തന്നെ ഗോപുരം വ്യത്യസ്‌ത ആകൃതികളിലായിരിക്കും എപ്പോഴും കാണപ്പെടുക.
കെട്ടിടം പൂര്‍ത്തിയായാല്‍ ഇതിലെ താമസക്കാര്‍ ഒരോ ദിവസവും കാണുന്നത് വ്യത്യസ്‌ത ദിശയിലെ കാഴ്‌ചകളാകും.
ഭൂമിയ്‌ക്കും സൂര്യനും സമയത്തിനൊപ്പം തിരിയുന്ന ഈ കെട്ടിടം 55 ടൈം ദുബായ് എന്ന പേരിലാണറിയപ്പെടുക.
ഒരോ നിലയും വ്യത്യസ്‌ത രീതിയില്‍ തിരിയുന്നതിനു പുറമെ ഏഴ് ദിവസത്തെ ദൈര്‍ഘ്യത്തില്‍ കെട്ടിടം മുഴുവനായും മറ്റൊരു കറക്കം പൂര്‍ത്തിയാക്കും.
കെട്ടിട നിര്‍മാതാക്കളായ മിറാമാക്‌സ് ഗ്രൂപ്പ് ലോകമൊട്ടാകെ ഇത്തരത്തില്‍ നിര്‍മ്മിയ്‌ക്കാനുദ്ദേശിയ്‌ക്കുന്ന 24 കെട്ടിടങ്ങളില്‍ ആദ്യത്തെതാണിത്.
08-08-08ല്‍ നിര്‍മാണമാരംഭിച്ച് 55 ടൈം ദുബായ് 10-10-10ല്‍ പൂര്‍ത്തിയാക്കാനും 11-11-11ല്‍ താമസക്കാര്‍ക്ക് കൈമാറാനുമാണ് തീരുമാനിച്ചിട്ടുള്ളത്.












Click it and Unblock the Notifications