കൊലപാതകക്കേസില്‍ എംപിയ്‌ക്ക് ജീവപര്യന്തം
ബെഗുസരായി: ബിഹാറിലെ ബലിയയില്‍ നിന്നുള്ള ലോക്‌ജനശക്തി പാര്‍ട്ടി എംപി സൂരജ് സിങ് എന്ന സൂരജ്‌ഭാനിന് കൊലക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയ്‌ക്കു വിധിച്ചു.
പതിനാറു വര്‍ഷം മുമ്പ് ഒരു കര്‍ഷകനെ കൊലപ്പെടുത്തിയ കേസില്‍ അതിവേഗ കോടതിയാണ് സൂരജ്‌ബാനിന് ശിക്ഷിച്ചത്.
ഇതോടെ കുറ്റവാളി രാഷ്ടീയം കൊടികുത്തി വാഴുന്ന ബിഹാറില്‍ ജീവപര്യന്തം തടവിന് ശിക്ഷിയ്‌ക്കപ്പെടുന്ന എംപിമാരുടെ എണ്ണം മൂന്നായി.
ബെഗുസരായി ജില്ലയിലെ മധുരാപുര്‍ ഗ്രാമത്തിലെ റമിസിങ് എന്നയാളെ 1992 ജനുവരി 16ന് വധിച്ച കേസില്‍ സൂരജ്‌ഭാനിന്റെ രണ്ട് കൂട്ടാളികള്‍ക്കും കോടതി ജീവപര്യന്തം തടവ് വിധിച്ചിട്ടുണ്ട്.
സ്വത്തു തര്‍ക്കത്തില്‍ തങ്ങളുടെയൊപ്പമുള്ളയാള്‍ മരിച്ചതിന്റെ പക തീര്‍ക്കാന്‍ സൂരജ് ഭാനും കൂട്ടരും ചേര്‍ന്ന് റമിസിങ്ങിനെ വെടിവെച്ചു കൊന്നുവെന്നായിരുന്നു കേസ്.
സിവാനില്‍ നിന്നുള്ള ആര്‍ജെഡി എംപി മുഹമ്മദ് ഷഹാബുദ്ദീനും മധേപ്പുരയെ പ്രതിനിധികരിച്ചിരുന്ന ആര്‍ജെഡി എംപി രാജേഷ് രഞ്‌ജന്‍ എന്ന പപ്പുയാദവിനും പുറമെ ഒട്ടേറെ മുന്‍ മുന്‍മന്ത്രിമാരും എംഎല്‍എമാരും ബിഹാര്‍ ജയിലുകളിലുണ്ട്.
കോടതി വിധിയ്‌ക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‌കുമെന്ന് എംപിയുടെ അഭിഭാഷകന്‍ അറിയിച്ചു. അതെ സമയം താന്‍ വര്‍ഷങ്ങളായി നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് കോടതി വിധിയെന്ന് കൊല്ലപ്പെട്ട റമിസിങ്ങിന്റെ ഭാര്യ ശകുന്തളാ ദേവി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications