ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി
ദില്ലി: ആണവക്കരാര്‍ സൃഷ്ടിച്ച രാഷ്ട്രീയ അനിശ്ചിതത്വം ഇന്ദ്രപ്രസ്ഥത്തില്‍ നിലനില്ക്കെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കി.
ആറു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് ബിജെപി പുറത്തു വിട്ടിട്ടുള്ളത്. ബിജെപിയുടെ പ്രധാനമന്ത്രി സഥാനാര്‍ഥിയായ എല്‍.കെ അദ്വാനി ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡത്തില്‍ നിന്നുമാണ് മത്സരിയ്‌ക്കും.
ചലച്ചിത്ര താരം വിനോദ് ഖന്ന ഗുരുദാസ്‌പൂരില്‍ നിന്നും മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു പഞ്ചാബിലെ അമൃതസറില്‍ നിന്നുമാണ് മത്സരിയ്‌ക്കുക.
അടുത്ത രണ്ടു മാസത്തിനുള്ളില്‍ മുഴുവന്‍ ലോക്‌സഭാ സ്ഥാനാര്‍ഥികളുടെ പട്ടികയും പുറത്തിറക്കുമെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications