ഇ-പാസ്‌പോര്‍ട്ട് നിലവില്‍ വന്നു
ദില്ലി: രാജ്യത്ത് ഇ-പാസ്‌പോര്‍ട്ട് സംവിധാനം നിലവില്‍ വന്നു. വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി ആദ്യ ഇ-പാസ്‌പോര്‍ട്ട് രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് കൈമാറി.
ആരംഭത്തില്‍ നയതന്ത്രജ്ഞര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായിരിക്കും ഇ-പാസ്‌പോര്‍ട്ട് നല്‌കുക. 2009 സെപ്‌റ്റംബറോടെ പൊതുജനങ്ങള്‍ക്കും ഇ-പാസ്‌പോര്‍ട്ട് നല്‌കിത്തുടങ്ങുമെന്ന് പ്രണബ് മുഖര്‍ജി അറിയിച്ചു.
2010 ആകുന്പോഴേക്കും 80 ലക്ഷം പേര്‍ക്ക് ഇ-പാസ്പോര്‍ട്ട് ലഭ്യമാക്കാനാണ് ലക്ഷ്യം.
വ്യക്തിപരമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് അന്താരാഷ്ട്ര നിലവാരത്തിലാണ് നിര്‍മ്മിച്ചിരിയ്‌ക്കുന്നത്. പാസ്‌പോര്‍ട്ട് തട്ടിപ്പും മറ്റ് സുരക്ഷാ ഭീഷണിയും ഇതിലൂടെ ഒഴിവാക്കാന്‍ സാധിയ്‌ക്കുമെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു.
സെന്‍ട്രല്‍ പാസ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍, നാസിക് ഇന്ത്യ സെക്യൂരിറ്റി പ്രസ്, കാണ്‍പൂര്‍ ഐഐടി എന്നിവ സഹകരിച്ച് പൂര്‍ണമായും അഭ്യന്തരമായാണ് ഇ-പാസ്‌പോര്‍ട്ട് രൂപകല്‌പന ചെയ്‌തത്.












Click it and Unblock the Notifications