ആണവക്കരാര്‍: ഇരുപക്ഷവും വിട്ടുവീഴ്‌ചയ്‌ക്കില്ല
ദില്ലി: ആണവക്കരാറിന്റെ പേരില്‍ നിലനില്‌ക്കുന്ന കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പരിഹാരമാകാതെ യുപിഎ-ഇടത് ഏകോപന സമിതി യോഗം പിരിഞ്ഞു.
ബുധനാഴ്‌ച വൈകിട്ട് വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഇടതുപക്ഷവും സര്‍ക്കാരും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നിന്നതോടെ യോഗം തീരുമാനമൊന്നുമുണ്ടാകാതെ പിരിയുകയായിരുന്നു.
യോഗം ആണവക്കരാറുമായി ബന്ധപ്പെട്ടുള്ള എല്ലാ വശങ്ങളും ചര്‍ച്ച ചെയ്‌തെന്നും ഇതിന്‍മേലുള്ള തീരുമാനം പിന്നീട് ചേരുന്ന യോഗത്തില്‍ തീരുമാനിയ്‌ക്കുമെന്നുള്ള പ്രസ്‌താവന മന്ത്രി പ്രണബ് മുഖര്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ മുമ്പാകെ വായിച്ചു.
അടുത്ത യോഗം എന്നു ചേരുമെന്ന് കൃത്യമായി നിശ്ചയിട്ടില്ലെങ്കിലും ജൂലായ് പകുതിയോടെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
യോഗത്തില്‍ ഇരുപക്ഷത്തെ നേതാക്കളും കടുത്ത വാഗ്വാദത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തിന്റെ തുടക്കത്തില്‍ ആണവക്കരാര്‍ അനിവാര്യമാണെന്നും അത് നടപ്പാക്കേണ്ടതാണെന്നും സ്ഥാപിയ്‌ക്കുന്ന ഏഴ് പേജുള്ള രേഖ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്‌തു.
തുടര്‍ന്ന് ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്ന രേഖകള്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അംഗങ്ങള്‍ക്ക് കൈമാറി. ഏകോപനസമിതിയുടെ ഒമ്പതാമത് യോഗമാണിപ്പോള്‍ നടക്കുന്നതെങ്കിലും ആദ്യമായാണ് ഇരുപക്ഷവും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്ന രേഖകള്‍ യോഗത്തില്‍ സമര്‍പ്പിയ്‌ക്കുന്നത്.
യോഗത്തില്‍ പ്രത്യേകിച്ച് തീരുമാനമൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications