ചെറുമകന്‍ 78കാരിയായ മുത്തശ്ശിയെ പീഡിപ്പിച്ചു
ദില്ലി: എഴുപത്തെട്ടു വയസ്സായ സ്വന്തം മുത്തശ്ശിയെ പീഡിപ്പിച്ച ഇരുപത്തെട്ടുകാരനെ ദില്ലിയില്‍ പോലീസ് അറസ്‌റ്റു ചെയ്‌തു.
തെക്ക് പടിഞ്ഞാറന്‍ ദില്ലിയ്‌ക്കടുത്തുള്ള ജാഫര്‍പൂരില്‍ ചൊവ്വാഴ്‌ച രാത്രിയാണ് നഗരത്തെ നടുക്കിയ സംഭവം അരങ്ങേറിയത്.
പീഡനത്തിനിരയായ വൃദ്ധ ബുധനാഴ്‌ച രാവിലെ വീടിനു പുറത്തിരുന്ന് കരയുന്നത് കണ്ട് കാര്യമന്വേഷിച്ച അയല്‍വാസികളിലൂടെയാണ് സംഭവം പുറലോകമറിയുന്നത്.
അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ പോലീസ് വീട്ടില്‍ തന്നെ ഉറങ്ങുകയായിരുന്ന പ്രതിയെ അറസ്റ്റു ചെയ്യുകയും വൃദ്ധയെ വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയില്‍ കൊണ്ടു പോകുകയും ചെയ്‌തു.
വൈദ്യ പരിശോധനയില്‍ വൃദ്ധ പീഡിപ്പിയ്‌ക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. സംഭവ സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പ് വിവാഹം കഴിച്ച ഇയാള്‍ ഒരു പെണ്‍കുഞ്ഞിന്റെ പിതാവാണ്. ഇയാളുടെ ഭാര്യ എന്തോ വഴക്കിന്റെ പേരില്‍ രണ്ടാഴ്‌ച മുമ്പ് വീടു വിട്ടു പോയിരുന്നു.
പ്രതി പീഡിപ്പിയ്‌ക്കപ്പെട്ട വൃദ്ധയുടെ സംരക്ഷണയിലാണ് വളര്‍ന്നതെന്ന കാര്യം കൂടുതല്‍ ഞെട്ടല്‍ ഉണ്ടാക്കുന്ന കാര്യമാണെന്നും സംഭവത്തെക്കുറിച്ച് വൃദ്ധയുടെ മകനെ അറിയിച്ചുവെന്നും പോലീസധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications