ലോഡ്‌ഷെഡിങ് അരമണിക്കൂര്‍ നേരത്തേക്ക്
തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്പെടാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് അരമണിക്കൂര്‍ ലോഡ്‌ഷെഡിങ് പ്രഖ്യാപിച്ചു.
വൈദ്യുതി മന്ത്രി എ.കെ ബാലനാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. ലോഡ്‌ഷെഡിങ് എന്നുമുതലാണെന്ന തീയതി കെഎസ്‌ഇബി പ്രഖ്യാപിയ്‌ക്കും. വൈകിട്ട് ആറിനും പത്തിനുമിടിയിലായിരിക്കും ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തുക.
ഡാമുകളില്‍ വെള്ളം കുറവായതും കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതിയുടെ ലഭ്യത കുറഞ്ഞതുമാണ് ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥനത്ത് 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. ഒരു മണിക്കൂര്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്താനായിരുന്നു ബുധനാഴ്‌ച ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തിരുന്നത്.
എന്നാലിപ്പോഴത്തെ സാഹചര്യത്തില്‍ ഒരു മണിക്കൂര്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിയ്‌ക്കുന്നില്ലെന്നും മഴ വീണ്ടും കുറയുകയും പ്രതിസന്ധി രൂക്ഷമാകുകയും ചെയ്‌താല്‍ ബോര്‍ഡിന് തക്ക തീരുമാനം കൈക്കൊള്ളാമെന്നുമാണ് മന്ത്രിസഭയുടെ തീരുമാനം.
ഇതിനിടെ സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് വ്യഴാഴ്‌ച മുതല്‍ തന്നെ നടപ്പാക്കിയേക്കുമെന്നാണ് കെഎസ്‌ഇബി വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications