ഹൈക്കോടതി ബെഞ്ച്: നിയമമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ചിനു വേണ്ടിയുള്ള സമരത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ നിയമമന്ത്രി എം. വിജയകുമാറടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസയ്‌ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജി ഫയലില്‍ സ്വീകരിയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്.
മന്ത്രിയ്‌ക്ക് നോട്ടീസ് നല്‌കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈയാവശ്യം അനുവദിച്ചില്ല.
സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയ്‌ക്ക് പദവിയില്‍ തുടരാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാണിച്ച് ആലപ്പുഴ സ്വദേശിയായ വടക്കല്‍ ശ്രീസദനത്തില്‍ കളര്‍കോട് വേണുഗോപാലാണ് ഹര്‍ജി നല്‌കിയിരുന്നത്.
തിരുവനനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് അനുവദിയ്‌ക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‌ക്കെ ഇതിനെതിരെ നടക്കുന്ന സമരം നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്.
നിയമമന്ത്രി സമരക്കാരെ പിന്തുണച്ചത് വഴി ഹൈക്കോടതിയോട് അനാദരവ് കാണിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിയ്‌ക്കുന്നു. വിജയകുമാറിനു പുറമെ വര്‍ക്കല രാധാകൃഷ്‌ണന്‍ എംപിയ്‌ക്കും കോടതി നോട്ടീസയ്‌ക്കാന്‍ ഉത്തരവിട്ടുണ്ട്.












Click it and Unblock the Notifications