ടൈറ്റാനിക്കിലെ ലൈഫ് ജാക്കറ്റിന് 68,500 ഡോളര്‍
ന്യൂയോര്‍ക്ക് : 1912 ല്‍ അറ്റലാന്റിക് സമുദ്രത്തില്‍ വെച്ച് മഞ്ഞു മലയിലിടിച്ച് തകര്‍ന്ന ടൈറ്റാനിക്കില്‍ ഉപയോഗിച്ചിരുന്ന ലൈഫ് ജാക്കറ്റുകളിലൊന്ന് 68,500 ഡോളറിന് ലേലം ചെയ്‌തു.
നിലവില്‍ ടൈറ്റാനിക്കില്‍ നിന്ന് അവശേഷിയ്‌ക്കുന്നുവെന്ന് കരുതപ്പെടുന്ന ആറ് ജാക്കറ്റുകളിലൊന്നാണ് ലേലത്തില്‍ പോയത്. ഒരു കനേഡിയന്‍ കുടുംബത്തിന്റെ പക്കലാണ് ഈ ജാക്കറ്റുകളുള്ളത്.
ലോകത്തിതുവരെ നടന്നിട്ടുള്ളതിലേറ്റവും വലിയ കപ്പലപകടങ്ങളിലൊന്നായി കരുതപ്പെടുന്ന ടൈറ്റാനിക് ദുരന്തത്തില്‍ 1500 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രഥമയാത്രയില്‍ തന്നെ സമുദ്രത്തിലാണ്ടു പോയ ടൈറ്റാനിക്കില്‍ നിന്നും 700 യാത്രക്കാര്‍ മാത്രമാണ് രക്ഷപ്പെട്ടത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications