Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രയാന്‍ തീയതി അടുത്ത മാസം പ്രഖ്യാപിയ്ക്കും

ബാംഗ്ലൂര്‍: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്റെ വിക്ഷേപണ തീയതി അടുത്ത മാസം പ്രഖ്യാപിയ്‌ക്കുമെന്ന്‌ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ അറിയിച്ചു.

നാഷണല്‍ സ്‌പേസ്‌ ലാബോറട്ടറിയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച്‌ നടന്ന അന്താരാഷ്ട്ര സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ചാന്ദ്ര ദൗത്യം അനുപമമാണ്‌. ദൗത്യത്തിലൂടെ ചന്ദ്രനെക്കുറിച്ചുള്ള ഒട്ടേറെ വിവരങ്ങള്‍ നമുക്ക്‌ ലഭിയ്‌ക്കും. ചന്ദ്രന്റെ സമ്പൂര്‍ണമായ സംവേദച്ചിത്രം ഇതിലൂടെ ലഭ്യമാകും.

ആദ്യമായാണ്‌ ഇത്തരത്തിലൊന്ന്‌ ശാസ്‌ത്രജ്ഞന്‍മാര്‍ക്ക്‌ ലഭിയ്‌ക്കുന്നത്‌. ഇതു കൊണ്ടൊക്കെ തന്നെ ചന്ദ്രയാന്‍ ദൗത്യം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തില്‍ വളരെ പ്രധാനമാണ്‌. ചന്ദ്രയാന്റെ വിക്ഷേപണ തീയതി അടുത്ത മാസം തന്നെ പ്രഖ്യാപിയ്‌ക്കുമെന്നും മാധവന്‍ നായര്‍ പറഞ്ഞു.

ചന്ദ്രയാന്‍ രണ്ടിന്റെ പര്യവേഷണം 2012ല്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ചന്ദ്രനിലെ ഹീലിയം ഭൂമിയിലെ നാളത്തെ ഇന്ധനമാണെന്ന്‌ ചടങ്ങില്‍ പങ്കെടുത്ത അബ്ദുള്‍ കലാം പറഞ്ഞു. ചന്ദ്രയാന്‍ അതിന്റെ ആദ്യകാല്‍ വെയ്‌പാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+