Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓട്ടോഡ്രൈവര്‍ മാധ്യമപ്രവര്‍ത്തകയെ ചെരുപ്പുകൊണ്ടടിച്ചു

ചെന്നൈ: ഇറങ്ങേണ്ട സ്ഥലം സംബന്ധിച്ചുണ്ടായ വാഗ്വാദത്തെത്തുടര്‍ന്ന്‌ ഓട്ടോഡ്രൈവര്‍ യാത്രക്കാരിയായ മാധ്യമപ്രവര്‍ത്തകയെ ചെരുപ്പുകൊണ്ടടിച്ചു. ചെന്നൈയിലെ അഭിരാമപുരത്തെ സെന്റ്‌ മേരീസ്‌ റോഡില്‍ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെയാണ്‌ സംഭവം നടന്നത്‌.

അഭിരാമപുരത്തേയ്‌ക്ക്‌ പോകുന്നതിന്‌ വേണ്ടിയാണ്‌ മാധ്യമപ്രവര്‍ത്തകയായ ഒരു യുവതിയും കൂട്ടുകാരിയും ചേര്‍ന്ന്‌ ഓട്ടോ വിളിച്ചത്‌. യാത്രക്കിടെ തങ്ങള്‍ക്ക്‌ ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞുപോയപ്പോള്‍ യുവതികള്‍ വാഹനം തിരിച്ചുവിടാന്‍ ഡ്രൈവറോട്‌ നിര്‍ദ്ദേശിച്ചു. ഇതില്‍ കുപിതനായി ഡ്രൈവര്‍ യുവതികളെ അസഭ്യം പറഞ്ഞു.

തുടര്‍ന്ന്‌ ഇവര്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വാഹനത്തില്‍ നിന്നിറങ്ങിയ യുവതികള്‍ അസഭ്യം പറഞ്ഞുവെന്ന്‌ കാണിച്ച്‌ പൊലീസ്‌ പരാതി നല്‍കുമെന്ന്‌ പറഞ്ഞ്‌ ഡ്രൈവറെ ഭീഷണിപ്പെടുത്തി. ഉടന്‍തന്നെ കാലില്‍ക്കിടന്ന ചെരുപ്പ്‌ അഴിച്ചെടുത്ത്‌ ഡ്രൈവര്‍ മാധ്യമപ്രവര്‍ത്തകയായ യുവതിയുടെ മുഖത്തടിക്കുകയായിരുന്നു.

സമീപത്തെ കടയിലുണ്ടായിരുന്ന ജനങ്ങള്‍ കാണ്‍കെയാണ്‌ തന്റെ കൂട്ടുകാരിയെ ഡ്രൈവര്‍ ചെരുപ്പിനടിച്ചതെന്നും തീര്‍ത്തും മോശമായ വാക്കുകളാണ്‌ ഇയാള്‍ തങ്ങള്‍ക്കെതിരെ ഉപയോഗിച്ചതെന്നും യുവതികളിലൊരാള്‍ പറയുന്നു. ജനക്കൂട്ടും നോക്കിനില്‍ക്കുകയല്ലാതെ ഡ്രൈവറെ തടയാന്‍ പോലും ശ്രമിച്ചില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.

കലിയടങ്ങിയപ്പോള്‍ ഡ്രൈവര്‍ അടിയും അസഭ്യം പറച്ചിലും നിര്‍ത്തി ഓട്ടോയും കൊണ്ട്‌ സ്ഥലം വിട്ടു. തുടര്‍ന്ന്‌ ഓട്ടോയുടെ രജിസ്‌റ്റര്‍ നമ്പര്‍ കുറിച്ചെടുത്ത യുവതികള്‍ അഭിരാമപുരം പൊലീസ്‌ സ്റ്റേഷനില്‍ച്ചെന്ന്‌ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കി.

സംഭവത്തെത്തുടര്‍ന്ന്‌ പകച്ചുപോയതിനാല്‍ ഇവര്‍ക്ക്‌ ഓട്ടോയുടെ രജിസ്റ്റേഷന്‍ നമ്പര്‍ കൃത്യമായി നോക്കിവയ്‌ക്കാന്‍ കഴിഞ്ഞിരുന്നില്ല. ലഭ്യമായ തെളിവുപയോഗിച്ച്‌ സംഭവത്തെക്കുറിച്ച അന്വേഷിച്ച്‌ വേണ്ട നടപടി സ്വീകരിക്കുമെന്ന്‌ ട്രാഫിക്‌ അഡീഷണല്‍ കമ്മീഷണര്‍ സുനില് കുമാര്‍ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+