മനേക്ഷാ അന്തരിച്ചു
ചെന്നൈ: 1971 ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യയുടെ സര്‍വസൈനാധിപനായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷാ (94) അന്തരിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വെല്ലിംഗ്‌ടണ്‍ മിലിറ്ററി ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2006 മുതല്‍ വിവിധ രോഗങ്ങളെ തുടര്‍ന്ന് കുനൂരിലെ വെല്ലിംഗ്‌ടണ്‍ ആര്‍മി ഹോസ്‌പിറ്റലില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ രാജ്യം നേടിയ വിജയത്തിന് പിന്നില്‍ മനേക്ഷാ വഹിച്ച പങ്ക് ഒരിക്കലും മാറ്റി നിര്‍ത്താനാവില്ല. ഇന്ത്യയുടെ എക്കാലത്തെയും വലിയ തന്ത്രശാലിയായ സൈനികനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
14 ദിവസം നീണ്ട യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതോടെ മനേക് ഷാ രാജ്യത്തിന്റെ വീരനായകനായി മാറുകയും ചെയ്‌തു.
അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെയും രാജ്യത്തിന് നല്‌കിയ സംഭാവനകളെയും മാനിച്ച് 1973ല്‍ രാജ്യം ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‌കി മനേക്ഷായെ ആദരിച്ചു.
രാജ്യത്താകെ രണ്ടു പേര്‍ക്ക് മാത്രമാണ് ഫീല്‍ഡ് മാര്‍ഷല്‍ പദവിയുള്ളത്. ആദ്യ കരസേനാ മേധാവി കെ.എം കരിയപ്പയാണ് മറ്റൊരാള്‍.
ഫീല്‍ഡ് മാര്‍ഷല്‍ സാം ഹോര്‍മുസ്‌ജി ഫ്രാംജി ജംഷഡ്‌ജി മനേക്ഷാ 1914 ഏപ്രില്‍ മൂന്നിന് പഞ്ചാബിലെ അമൃത്സറിലാണ് ജനിച്ചത്.
കോളേജ് വിദ്യാഭ്യാസത്തിനു ശേഷം 1932ല്‍ ഡറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ വിദ്യാര്‍ഥിയായി. 1934ല്‍ ഇന്ത്യന്‍ കരസേനയില്‍ സെക്കന്‍ഡ് ലഫ്‌റ്റനന്റ് ആയാണ് സൈനിക ജീവിതം ആരംഭിച്ചത്.
ബ്രീട്ടിഷ് ഭരണത്തിന്‍ കീഴിലും സ്വതന്ത്രരാനന്തര ഇന്ത്യയിലുമായി നാല്‌പതു വര്‍ഷത്തെ സൈനിക ജീവിതത്തിനിടയില്‍ അഞ്ച് യുദ്ധങ്ങളില്‍ അദ്ദേഹം പങ്കെടുത്തു.
ഇതില്‍ രണ്ടാം ലോക മഹായുദ്ധവും ഇന്ത്യ-പാക്., ഇന്ത്യ-ചൈന യുദ്ധവും ഉള്‍പ്പെടുന്നു. 1972ല്‍ രാജ്യം അദ്ദേഹത്തിന് പദ്‌മവിഭൂഷണ്‍ നല്‌കി ആദരിച്ചു.












Click it and Unblock the Notifications