വിവാഹത്തിനായി ലിംഗമാറ്റം നടത്തിയ യുവാവ് കബളിപ്പിക്കപ്പെട്ടു
സിലിഗുരി(പശ്ചിമ ബംഗാള്‍): കാമുകന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ലിംഗമാറ്റം നടത്തിയ സ്വവര്‍ഗാനുരാഗിയായ യുവാവ് കബളിപ്പിക്കപ്പെട്ടു. ബംഗാളിലെ സിലിഗുരി ജില്ലയിലെ രംഗപനി സ്വദേശിയായ ദിപു ഘോഷിനെ പ്രണയ പങ്കാളിയായിരുന്ന അജിത് മണ്ഡലാണ് പറ്റിച്ചത്.
അജിത്തിന്റെ നിര്‍ദ്ദേശപ്രകാരാണ് ദിപു ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞ് വിവാഹിതരാകാമെന്നായിരുന്നുവത്രേ അജിത് ദിപുവിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ശസ്‌ത്രക്രിയ കഴിഞ്ഞതോടെ അജിത് ദിപുവിനെ ഉപേക്ഷിക്കുകയായിരുന്നു.
കബളിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് ദിപു അജിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി. അജിത്ത് ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്ക് സ്വവര്‍ഗബന്ധം ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചത്. രണ്ടുവര്‍ഷം മുമ്പാണ് ദിപുവും അജിത്തും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധം പ്രണയമായിമാറുകയായിരുന്നു.
ഇപ്പോള്‍ തന്നെപ്പോലെ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയരായ ചിലരുടെ സഹായത്തോടെ മുംബൈയിലെത്തിയ ദിപു അവിടെ ബാര്‍ നര്‍ത്തകിയായി ജോലിചെയ്യുകയാണ്.
പണമെനിക്കിപ്പോള്‍ ഒരു പ്രശ്‌നമല്ല, അജിത് തിരിച്ചുവന്നാല്‍ ഞാന്‍ എന്ത് നല്‍കാനും തയ്യാറാണ്. അദ്ദേഹത്തിന്റെ എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്‌കരിക്കാന്‍ എനിയ്‌ക്ക് കഴിയും എന്നാല്‍ എന്റെ പ്രണയത്തെ ആക്ഷേപിക്കാന്‍ അയാള്‍ക്ക് അര്‍ഹതിയില്ല- ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദിപു പറഞ്ഞു.












Click it and Unblock the Notifications