കുട്ടികളില്ലാത്തതിന് ഭാര്യയെ കൊലപ്പെടുത്തി
വഡോദര: പതിനഞ്ചു വര്‍ഷം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിനിടയില്‍ കുട്ടികളില്ലാത്തതിനാല്‍ നിരാശനായ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി.
ജൂണ്‍ 22ന് ഗുജറാത്തിലെ വഡോദരയ്‌ക്കടുത്ത് പഞ്ചമഹലിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
മാവ്‌ജിഭായ് താവ്‌ഡിയ എന്നയാളാണ് കുട്ടികള്‍ ഇല്ലാത്ത വിഷമത്തില്‍ ഭാര്യയായ മാണിബെന്നിനെ വധിച്ചത്. കൊലപാതകത്തിന് ശേഷം ഭാര്യ ആത്മഹത്യ ചെയ്‌തതാണെന്ന് വരുത്തി തീര്‍ക്കാന്‍ മാണിബെന്നിന്റെ ശരീരം വീടിനുള്ളില്‍ കെട്ടിത്തൂക്കുകയും ചെയ്‌തു.
ബുധനാഴ്‌ച നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടമാണ് മാണിബെന്നിന്റെ മരണം കൊലപാതകമാണെന്ന് തെളിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിയ്‌ക്കുകയായിരുന്നു.












Click it and Unblock the Notifications