Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന്‌ പിന്നാലെ വിവാഹമോചനവും

ദില്ലി: ഒട്ടേറെ മോഹങ്ങളോടെ വിവാഹജീവിതത്തിലേയ്‌ക്ക്‌ പ്രവേശിച്ച്‌ രണ്ടാംദിവസം തന്നെ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയെന്ന അനുഭവത്തെക്കുറിച്ചൊന്ന്‌ ചിന്തിച്ചൂനോക്കൂ.

വടക്കന്‌ ദില്ലിയിലെ സീലാംപൂര്‍ സ്വദേശിയായ ഒരു മുസ്ലിം യുവതിക്കാണ്‌ ഈ അനുഭവമുണ്ടായത്‌. വീട്ടുകാര്‍ക്ക്‌ പറഞ്ഞ സമയത്തിനുള്ളില്‍ സ്‌ത്രീധനത്തുക കൊടുക്കാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്നാണ്‌ പതിനെട്ടുകാരിയായ ഈ യുവതിയെ ഭര്‍ത്താവ്‌ ഉപേക്ഷിച്ചത്‌.

വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയകാലത്തുതന്നെ സ്‌ത്രീധനത്തുകയെച്ചൊല്ലി ഭര്‍തൃവീട്ടുകാര്‍ തര്‍ക്കമായിരുന്നുവത്രേ. തന്റെ വീട്ടുകാര്‍ എന്തൊക്കെ പറഞ്ഞിട്ടും അവര്‍ തൃപ്‌തിപ്പെടാന്‍ തയ്യാറായില്ലെന്ന്‌ യുവതി പറയുന്നു. ബുധനാഴ്‌ചയാണ്‌ വിവാഹം കഴിഞ്ഞത്‌.

വ്യാഴാഴ്‌ച നേരം പുലരുന്നതിന്‌ മുമ്പ്‌ സ്‌ത്രീധനത്തുക മുഴുവന്‍ നല്‍കാമെന്ന്‌ വാക്കു നല്‍കിയാണ്‌ പിതാവ്‌ യുവതിയെ ഭര്‍തൃഗൃഹത്തിലേയ്‌ക്ക്‌ അയച്ചത്‌. വിവാഹം കഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോള്‍ എത്രയും പെട്ടന്ന സ്‌ത്രീധനത്തുക വീട്ടിലെത്തിക്കണമെന്ന്‌ പറഞ്ഞ്‌ ഭര്‍ത്താവും ബന്ധുക്കളും യുവതിയെ പീഡിപ്പിക്കാന്‍ തുടങ്ങി.

പറഞ്ഞ സമയത്തിനുള്ളില്‍ പെണ്‍കുട്ടിയുടെ പിതാവിന്‌ പണം നല്‍കാനാവില്ലെന്ന്‌ കണ്ടതോടെ മുസ്ലിം വിവാഹനിയമപ്രകാരം ഭര്‍ത്താവ്‌ യുവതിയെ മൊഴി ചൊല്ലി. പെണ്‍കുട്ടിയും വീട്ടുകാരും കേണപേക്ഷിച്ചിട്ടും ഭര്‍തൃവീട്ടുകാര്‍ അത്‌ അവഗണിയ്‌ക്കുകയായിരുന്നു.

തുടര്‍ന്ന്‌ വിവാഹം കഴിഞ്ഞ്‌ പിറ്റേദിവസം തന്നെ മകളെ ഉപേക്ഷിച്ചുവെന്ന്‌ കാണിച്ച്‌ യുവതിയുടെ പിതാവ്‌ സീലംപൂര്‍ പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കി. ഒരു കുടുംബപ്രശ്‌നമായതിനാല്‍ കേസുകൂട്ടവുമില്ലാതെ കാര്യം സംസാരിച്ച്‌ പരിഹരിക്കാനാണ്‌ പൊലീസ്‌ നിര്‍ദ്ദേശിച്ചത്‌.

തുടര്‍ന്ന്‌ പൊലീസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ വരന്‍ വധുവിനെ തിരികെ സ്വീകരിക്കാന്‍ തയ്യാറായി. ഇത്തവണ വരനെയും വീട്ടുകാരെയും താക്കീത്‌ നല്‍കി വിട്ടിരിക്കുകയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+