12കാരിയെ രണ്ടാനച്ഛന്‍ മാനഭംഗപ്പെടുത്തി
ലഖ്‌നൊ: പന്ത്രണ്ടുവയസ്സുകാരിയെ രണ്ടാനച്ഛന്‍ മാനഭംഗപ്പെടുത്തിയതായി പരാതി. വ്യാഴാഴ്‌ച ഗുഡംബ പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ അമ്മ കവിത സിങ് ആണ് പരാതി നല്‍കിയത്.
പന്ത്രണ്ട് വര്‍ഷം മുമ്പാണ് കവിത ആദ്യ ഭര്‍ത്താവായിരുന്ന സതീഷ് സിങില്‍ നിന്നും വിവാഹമോചനം നേടിയത്. തുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം മിസ്രാപൂര്‍ സ്വദേശിയായ ദിലീപ് സിങിനെ വിവാഹം ചെയ്‌തു.
ആദ്യ വിവാഹത്തിലെ മകള്‍ കവിതയ്‌ക്കും ദിലീപിനുമൊപ്പമാണ് താമസിച്ചിരുന്നത്. ആറു മസം മുമ്പ് ദീലീപ് തന്റെ മകളെ മാനഭംഗപ്പെടുത്തുകയും പിന്നീട് മകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും തുടരുകയുമായിരുന്നുവെന്ന് കവിത പരാതിയില്‍ പറയുന്നു.
ഈയിടെയാണത്രേ മകളെ ഭര്‍ത്താവ് പീഡിപ്പിക്കുന്നകാര്യം കവിത അറിയുന്നത്. വ്യാഴാഴ്‌ച ഇയാള്‍ വീണ്ടും പീഡന ശ്രമം നടത്തിയതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
ദിലീപിനെതിരെ മാനഭംഗക്കേസ് രജിസ്റ്റര്‍ ചെയ്‌ത പൊലീസ് പിന്നീട് ഇയാളെ അറസ്റ്റുചെയ്‌തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications