തിരുവനന്തപുരത്ത് ബിജെപി ഹര്‍ത്താല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകീട്ട് ആറിന് അവസാനിക്കും. സ്വകാര്യ വാഹനങ്ങളൊഴികെ മറ്റുവാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. കെഎസ്‌ആര്‍ടിസിയും സര്‍വ്വീസ് നടത്തുന്നില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.
മറ്റ് ജില്ലകളില്‍ ബിജെപി പ്രതിഷേധദിനം ആചരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും. സെക്രട്ടേറിയറ്റ് നടയില്‍ വ്യാഴാഴ്‌ച രാവിലെ ആരംഭിച്ച സംഘര്‍ഷ പരമ്പരയ്‌ക്ക് വൈകിട്ടോടെയാണ് ശമനമായത്
വിവാദ പാഠപുസ്‌തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരും കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രകടനവുമായി വന്ന എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരും രാവിലെ ഏറ്റുമുട്ടിയിരുന്നു.
സെക്രട്ടേറിയറ്റിന് മുന്നിലെത്തിയ ഇരുകൂട്ടരും പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചു. ഇതിനിടെ എതിരെയുള്ള കെട്ടിടത്തിന് മുകളില്‍ നിന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ് നടന്നതിനെത്തുടര്‍ന്നാണ് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. യുവമോര്‍ച്ച സംസ്ഥാന നേതാക്കളടക്കം ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ എട്ടുപേരെ തിരുവനന്തപുരം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലത്തെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് മൂന്ന് മണിയ്‌ക്ക് ശേഷം വീണ്ടും മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷമുണ്ടായത്. സമരപ്പന്തലിന് നേര്‍ക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ചുകാര്‍ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് യുവമോര്‍ച്ച് ആരോപിക്കുന്നത്.
സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. സംഘര്‍ഷത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് സി ശിവന്‍കുട്ടി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ചെമ്പഴന്തി ഉദയന്‍ എന്നിവര്‍ക്കും നാലു പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications