Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍.എസ്‌ ഗവായി കേരള ഗവര്‍ണര്‍

R.S Gavaiദില്ലി: ബീഹാര്‍ ഗവര്‍ണറായിരുന്ന ആര്‍.എസ്‌ ഗവായിയെ കേരള ഗവര്‍ണറായി മാറ്റി നിയമിച്ചു. ബീഹാറിന്റെ പുതിയ ഗവര്‍ണറായി നിലവില്‍ കേരളത്തിന്റെ ഗവര്‍ണര്‍ പദവി വഹിയ്‌ക്കുന്ന ആര്‍.എല്‍ ഭാട്യയെയും നിയമിച്ചു.

കേരളമുള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങളിലാണ്‌ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിട്ടുള്ളത്‌. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി ശിവ്‌ചരണ്‍ മാഥൂര്‍ അസം ഗവര്‍ണറാകും. ലഫ്‌. ജനറല്‍ അജയ് സിംങ് (റിട്ട.) സ്ഥാനമൊഴിയുന്ന ഒഴിവിലായിരിക്കും ഈ നിയമനം.

മേഘാലയ ഗവര്‍ണറായി ബിഎസ്‌എഫ്‌ മുന്‍ ഡയറക്ടര്‍ ജനറല്‍ ആര്‍.എസ്‌ മുഷാഹരിയെയും സിക്കിം ഗവര്‍ണര്‍ പദവിയില്‍ സുദര്‍ശന്‍ അഗര്‍വാളിനെയുമാണ്‌ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്‌. ഇത്‌ കൂടാതെ ജാര്‍ഖണ്ഡ്‌ ഗവര്‍ണര്‍ എസ്‌,എസ്‌ റാസി ഒറീസയുടെ അധിക ചുമതല വഹിയ്‌ക്കും.

മുതിര്‍ന്ന പാര്‍ലമെന്റേറിയനും റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ നേതാവുമാണ്‌ ആര്‍.എസ്‌ ഗവായി.

മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്നുള്ള ഈ എഴുപത്തെട്ടുകാരന്‍ സ്വതന്ത്ര്യ സമര പ്രസ്ഥാനങ്ങളുമായി സഹകരിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1964 മുതല്‍ 1994 വരെ 30 വര്‍ഷം മഹാരാഷ്ട്ര ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+