Get Updates
Get notified of breaking news, exclusive insights, and must-see stories!

പാഠപുസ്‌തകത്തില്‍ മതനിഷേധമില്ല: മുരളീധരന്‍

തൃശൂര്‍: ഏഴാം ക്ലാസിലെ പാഠപുസ്‌തകത്തില്‍ മതനിഷേധമില്ലെന്ന്‌ എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ കെ മുരളീധരന്‍. ഇല്ലാത്ത മതിനിഷേധത്തിന്റെ പേരില്‍ യുഡിഎഫ്‌ തെരുവില്‍ നടത്തുന്ന അക്രമം ജനങ്ങളുടെ മുമ്പില്‍ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

പുസ്‌തകം വായിച്ചപ്പോള്‍ അതില്‍ യുഡിഎഫുകാര്‍ പറയുന്ന മതിനിഷേധമൊന്നും എനിയ്‌ക്കു കാണാന്‍ കഴിഞ്ഞിട്ടില്ല. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌ പറഞ്ഞിരുന്നെങ്കില്‍ അതു മതനിഷേധമാണെന്ന്‌ പറയാമായിരുന്നു.

എന്നാല്‍ ഒരു മിശ്ര വിവാഹം ചെയ്‌ത ദമ്പതിമാരുടെ മകന്‍ വലുതാവുമ്പോള്‍ മതം തിരഞ്ഞെടുത്തോട്ടെയെന്ന്‌ പറയുന്നത്‌ എങ്ങനെയാണ്‌ മതനിഷേധമാകുന്നത്‌- മുരളീധരന്‍ ചോദിച്ചു. എന്‍വൈസി അംഗത്വ കാമ്പയിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

വലിയ കാലതാമസമില്ലാതെ എന്‍സിപി ഒരു കരയ്‌ക്കടുക്കുമെന്ന്‌ മരുളി പറഞ്ഞു. ഇടതുപക്ഷം ഉള്‍പ്പെടെയുള്ള ജനാധിപത്യ മതേതര കക്ഷികളെ ഒരു കുടക്കീഴില്‍ നിര്‍ത്തി യുപിഎ മുന്നോട്ടുപോകണമെന്നാണ്‌ എന്‍സിപിയുടെ കാഴ്‌ചപ്പാടെന്നും അദ്ദേഹം വ്യക്‌തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പുപോലെ എളുപ്പമാവില്ല പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പെന്നും നാലു വോട്ട് കൂടുതല്‍ കിട്ടുന്നവരെ കൂടെ നിര്‍ത്തേണ്ടിവരും- അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+