Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിമവേല: ഇന്ത്യന്‍ വംശജയ്‌ക്ക്‌ 11വര്‍ഷത്തെ തടവ്‌

Varsha Sabhnaniന്യൂയോര്‍ക്ക്‌: ഇന്ത്യന്‍വംശജയായ കോടീശ്വരിയെ യുഎസ്‌ കോടതി പതിനൊന്ന്‌ വര്‍ഷത്തെ തടവിന്‌ ശിക്ഷിച്ചു. വീട്ടുജോലിക്കു നിന്ന ഇന്തോനേഷ്യക്കാരായ രണ്ട്‌ സ്‌ത്രീകളെ ക്രൂരമായി മര്‍ദ്ദിയ്‌ക്കുകയും അടിമപ്പണി ചെയ്യിക്കുകയും ചെയ്‌തുവെന്നതാണ്‌ ഇവര്‍ക്കെതിരായ കുറ്റം.

2007 ഡിസംബറിലാണ്‌ സുഗന്ധ ലേപന വ്യാപാരികളായ വര്‍ഷ ശബ്‌നാനിയും(46) ഭര്‍ത്താവ്‌ മഹേന്ദര്‍ ശബ്‌നാനിയും(51) അറസ്റ്റിലായത്‌. അടിമവേല ചെയ്യിച്ചതുള്‍പ്പെടെയുള്ള 12 കുറ്റങ്ങള്‍ ഇവര്‍ ചെയ്‌തതായി വിചാരണക്കോടതി കണ്ടെത്തിയിരുന്നു. മഹേന്ദറിനുള്ള ശിക്ഷ പിന്നീട്‌ വിധിയ്‌ക്കുമെന്ന്‌ കോടതി അറിയിച്ചു.

പതിനൊന്ന്‌ വര്‍ഷത്തെ തടവിന്‌ പുറമെ 25,000 ഡോളര്‍ പിഴയടക്കണമെന്നും വര്‍ഷയോട്‌ കോടതി നര്‍ദ്ദേശിച്ചിട്ടുണ്ട്‌. കോടതി വിധി അംഗീകരിക്കാനാവില്ലെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ശ്‌ബ്‌നാനി ദമ്പതിമാരുടെ അഭിഭാഷകന്‍ പറഞ്ഞു. അനാശാസ്യ നടപടികള്‍ പിടിക്കപ്പെടുമെന്ന്‌ മനസ്സിലായപ്പോള്‍ വീട്ടുവേലയ്‌ക്ക്‌ നിന്നവര്‍ കേസ്‌ കെട്ടിച്ചമയ്‌ക്കകുയായിരുന്നുവെന്നും അഭിഭാഷകന്‍ പറയുന്നു.

ശബ്‌നാനി ദമ്പതികള്‍ക്ക്‌ രണ്ട്‌ മക്കളുണ്ട്‌. താന്‍ തന്റെ മക്കളെ വളരെയേറെ സ്‌നേഹിക്കുന്നുണ്ടെന്നും അവര്‍ തനിയ്ക്ക് ജീവിതത്തേക്കാള്‍ പ്രിയപ്പെട്ടതാണെന്നും കോടതി വിധി കേട്ട വര്‍ഷ കരഞ്ഞുകൊണ്ടു പറഞ്ഞു. ഭാര്യയെ തടവിന്‌ ശിക്ഷിച്ചുകൊണ്ടുള്ള വിധി പുറത്തുവന്നപ്പോള്‍ ഭര്‍ത്താവ്‌ മഹേന്ദറും വികാരാധീനനായി.

തങ്ങളുടെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റുകളുണ്ടായാല്‍ വര്‍ഷ കഠിനമായ ശിക്ഷാനടപടികളാണ്‌ സ്വീകരിച്ചിരുന്നതെന്നാണ്‌ ഇന്തോനേഷ്യക്കാരികള്‍ മൊഴി നല്‍കിയിരിക്കുന്നത്‌. തണുത്ത വെള്ളത്തില്‍ നിര്‍ത്തുക, മര്‍ദ്ദിക്കുക തുടങ്ങിയ ശിക്ഷകള്‍ സ്ഥിരമായിരുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു. മാത്രമല്ല വേലക്കാരികളില്‍ ഒരാളെ വര്‍ഷ ഒരിക്കല്‍ കുരുമുളകു തീറ്റിക്കുകയും ചര്‍ദ്ദില്‍ ഭക്ഷിക്കാന്‍ ആവശ്യപ്പെടുകയും വരെ ചെയ്‌തിരുന്നുവത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+