മഴയില്ലാതെ 5000 മിന്നല്‍: കാലിഫോര്‍ണിയയില്‍ വന്‍ കാട്ടുതീ
സാന്‍ഫ്രാന്‍സിസ്‌കോ: മഴയില്ലാതെ വന്ന മിന്നല്‍പ്രളയം അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വന്‍ കാട്ടുതീ പടരുന്നതിന് ഇടയാക്കി.
24 മണിക്കൂറിനുള്ളില്‍ ഈ പ്രദേശത്ത് 5000 ത്തോളം മിന്നലുകളാണുണ്ടായത്. ഇതുമൂലം വടക്കന്‍ കാലിഫോര്‍ണിയയില്‍ 840 ഇടങ്ങളില്‍ കാട്ടുതീ ഉണ്ടായി.
ഏറെ നേരം നീണ്ടു നിന്ന മിന്നലുകള്‍ക്ക് ശേഷം മഴയെത്തിയെങ്കിലും ചുട്ടുപൊള്ളുന്ന അന്തരീക്ഷമായിരുന്നതിനാല്‍ മഴ ഭൂമിയില്‍ പതിയ്‌ക്കാതെ ആവിയായി മുകളിലേക്ക് പോകുകയും ചെയ്‌തു.
വനങ്ങളിലും പുല്‍മേടുകളിലുമാണ് കൂടുതല്‍ തീപിടുത്തമുണ്ടായത്. കാട്ടുതീയില്‍ പതിനായിരത്തോളം ഏക്കര്‍ പ്രദേശം ചാമ്പലായിട്ടുണ്ട്. ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങളാണ് തീയണയ്‌ക്കാനായി രംഗത്തുള്ളത്.
മഴയില്ലാതെ മിന്നലുണ്ടാകുന്ന പ്രതിഭാസം അപൂര്‍വമായി മാത്രമേ ഉണ്ടാകാറുള്ളൂ. മഴക്കാലത്തിനു മുമ്പുണ്ടാകാറുള്ള ശക്തമായ കാറ്റിനൊപ്പമാണ് ഈ മിന്നല്‍ പ്രളയം ഉണ്ടാകാറുള്ളത്.












Click it and Unblock the Notifications