Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പിന്‌ സജ്ജരാകാന്‍ സോണിയയുടെ ആഹ്വാനം

Sonia Gandhiദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ തയ്യാറാകാന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി അണികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ദില്ലിയില്‍ നടന്ന എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ്‌ സോണിയ ഈ നിര്‍ണ്ണായക നിര്‍ദ്ദേശം നല്‍കിയത്‌.

ആണവകരാറുമായി മുന്നോട്ടുപോകാനാണ്‌ കോണ്‍ഗ്രസ്‌ തീരുമാനം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയ്‌ക്ക്‌ പൂര്‍ണ്ണ പിന്തുണ നല്‍കും. ആണവകരാര്‍ പ്രശ്‌നത്തില്‍ ഇടതുപാര്‍ട്ടികളുടെ മാറ്റമില്ലാത്ത നിലപാടും തിരഞ്ഞെടുപ്പ്‌ നേരിടാന്‍ ബിജെപി നടത്തുന്ന ഒരുക്കങ്ങളുമാണ്‌ സോണിയയുടെ തീരുമാനത്തിന്‌ പിന്നിലെന്നാണ്‌ സൂചന.

യുപിഎയുടെ ജനക്ഷേമപ്രവര്‍ത്തനങ്ങളുടെയും വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള റിപ്പോര്‍ട്ട്‌ സെക്രട്ടറിമാര്‍ സോണിയ ഗാന്ധിയ്‌ക്ക്‌ കൈമാറി.

കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള പ്രവര്‍ത്തകസമിതയംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച്‌ യോഗത്തില്‍ ചര്‍ച്ചചെയ്‌തതായി കോണ്‍ഗ്രസ്‌ മാധ്യമവക്താവ്‌ വീരപ്പമൊയ്‌ലി അറിയിച്ചു.

ആണവകരാര്‍ വിഷയത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ്‌. പാര്‍ട്ടിയും പ്രധാനമന്ത്രിയും രണ്ടല്ല. പാര്‍ട്ടിയുടെ ഭാഗമാണ്‌ പ്രധാനമന്ത്രി- വീരപ്പമൊയ്‌ലി വ്യക്തമാക്കി.

ആണവകരാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിക്കുമെന്ന്‌ ഉറപ്പായ സാഹചര്യത്തിലാണ്‌ യോഗം വിളിച്ച്‌ ചേര്‍ത്തത്‌. എകെ ആന്റണി അധ്യക്ഷനായ കോണ്‍ഗ്രസ്‌ പുനരുജ്ജീവന കമ്മിറ്റി ശുപാര്‍ശകള്‍ യോഗം ചര്‍ച്ചചെയ്‌തു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+