Get Updates
Get notified of breaking news, exclusive insights, and must-see stories!

14കാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

ദില്ലി: ഹിമാചല്‍ പ്രദേശിലെ കേന്ദ്രീയവിദ്യാലയത്തിലെ അധ്യാപകനെ മാനഭംഗക്കുറ്റത്തിന്‌ അറസ്റ്റുചെയ്‌തു. കേന്ദ്രീയവിദ്യാലയത്തില്‍ കായികപരിശീലകനായി ജോലിചെയ്യുന്ന നാല്‍പ്പത്തിരണ്ടുകാരനായ ശൈലേന്ദ്ര ഉപാധ്യായയെയാണ്‌ ദില്ലി പൊലീസ്‌ അറസ്റ്റ്‌ചെയ്‌തത്‌.

പതിനാലുകാരിയായ പെണ്‍കുട്ടിയെ ജോലിവാഗ്‌ദാനം ചെയ്‌ത്‌ കൂട്ടിക്കൊണ്ടുവന്നാണ്‌ ഇയാല്‍ പീഡിപ്പിച്ചത്‌. ജോലി വാങ്ങിത്തരാമെന്ന്‌ പറഞ്ഞാണ്‌ ശൈലേന്ദ്ര ഹിമാചല്‍ പ്രദേശിലേയ്‌ക്ക്‌ കൊണ്ടുപോയതെന്ന്‌ പെണ്‍കുട്ടി പറയുന്നു. യാത്രക്കിടെ ചണ്ഡിഗഡില്‍വച്ച്‌ പലതവണയായി ശൈലേന്ദ്ര പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയയാക്കിയപ്പോല്‍ മാനഭംഗം നടന്നിട്ടുണ്ടെന്ന്‌ വ്യക്തമായിട്ടുണ്ടെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും പൊലീസ്‌ പറഞ്ഞു.

മകള്‍ക്ക്‌ എന്തെങ്കിലും ജോലിലഭിക്കാനായി അമ്മ ഒരു പ്ലേസ്‌മെന്റ്‌ ഏജന്‍സിയെ സമീപിച്ചിരുന്നു. ഏജന്‍സി നടത്തുന്ന മൊബിനയെന്ന സ്‌ത്രീയും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയുമായി പരിചയമുണ്ട്‌. മൊബിനയ്‌ക്ക്‌ ശൈലേന്ദ്രയെയും അറിയാം.

തന്റെ കൂടെ വിട്ടാല്‍ പെണ്‍കുട്ടിയ്‌ക്ക്‌ എവിടെയെങ്കിലും വീട്ടുജോലി തരപ്പെടുത്തിക്കൊടുക്കാമെന്നും പഠിപ്പിക്കാമെന്നും ശൈലേന്ദ്ര വാഗ്‌ദാനം നല്‍കി. പക്ഷേ കുട്ടിയെ ദില്ലിയ്ക്ക് പുറത്തേയ്‌ക്ക്‌ കൊണ്ടുപോകുന്നതിനോട്‌ അവളുടെ അമ്മയ്‌ക്ക്‌ യോജിപ്പുണ്ടായിരുന്നില്ല.

എന്നാല്‍ ശൈലേന്ദ്രയും മൊബിനയും കൂടി ഈ സ്‌ത്രീയെ കാര്യങ്ങള്‍ പറഞ്ഞ്‌ സമ്മതിപ്പിച്ചു. പിന്നീട്‌ ഫെബ്രുവരി 18ന്‌ ശൈലേന്ദ്ര കുട്ടിയുമായി ദില്ലിയിലേയ്‌ക്ക്‌ പുറപ്പെട്ടു. യാത്രക്കിടെ ചണ്ഡിഗഡില്‍വച്ച്‌ പീഡനശ്രമമുണ്ടായപ്പോള്‍ പെണ്‍കുട്ടി എതിര്‍ത്തു. എന്നാല്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയ ശൈലേന്ദ്ര വീണ്ടും പീഡനം തുടര്‍ന്നു.

രണ്ടുദിവസത്തെയാത്രയ്‌ക്കുശേഷമാണ്‌ ശൈലേന്ദ്ര പെണ്‍കുട്ടിയുമായി ഹിമാചലിലെ സോളനില്‍ എത്തുകയും അവിടെ നിന്നും ബാഡിയിലേയ്‌ക്ക്‌ പോവുകയും ചെയ്‌തു. അവിടെ കുട്ടിയെ ജോലിയില്‍ നന്നും വിരമിച്ച ഒരു പൊലീസ്‌ ഉദ്യോഗസ്ഥന്റെ വീ്‌ട്ടില്‍ വേലയ്‌ക്കുനിര്‍ത്തി. ഈ വീട്ടില്‍നിന്നാണ്‌ പെണ്‍കുട്ടി പീഡനവിവരം അമ്മയെ അറിയിച്ചത്‌.

ഇതിനെത്തുടര്‍ന്ന്‌ കുട്ടിയുടെ അമ്മ പ്ലേസ്‌മെന്റ്‌ ഏജന്‍സിയിലെത്തി മകളെ തിരിച്ച്‌കൊണ്ടുവന്നുതരാനായി ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യമൊന്നും ഏജന്‍സിക്കാരും ശൈലേന്ദ്രയും ഇത്‌ കണക്കിലെടുത്തില്ല. പിന്നീട്‌ കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുമെന്ന്‌ പറഞ്ഞപ്പോഴാണ്‌ ശൈലേന്ദ്ര കുട്ടിയെ തിരികെ കൊണ്ടുവന്നത്‌. പിന്നീട്‌ പെണ്‍കുട്ടി നല്‍കിയപരാതിയെത്തുടര്‍ന്നാണ്‌ പൊലീസ്‌ ശൈലേന്ദ്രയെ അറസ്റ്റ്‌ ചെയ്‌തത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+