സുധാകരനെ സിപിഎം ആയുധമാക്കുകയാണെന്ന് പണിക്കര്‍
ചങ്ങനാശേരി: മന്ത്രി ജി സുധാകരനെ എന്‍എസ്‌എസിനെതിരെ സിപിഎം ആയുധമായി ഉപയോഗിക്കുകയാണെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി പികെ നാരായണപ്പണിക്കര്‍.
എന്‍എസ്‌എസിനെതിരായ സിപിഎം നയമാണ് സുധാകരനിലൂടെ പുറത്തുവരുന്നതെന്നും പണിക്കര്‍ ആരോപിച്ചു. എന്‍എസ്‌എസ് ബജറ്റ് യോഗത്തിനിടയിലും പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തിലും പണിക്കര്‍ സുധാകരനും സിപിഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടു.
എന്‍എസ്‌എസിനോടും എന്‍എസ്‌എസ് നേതാക്കളോടുമുള്ള സുധാകരന്റെ സമീപനം മാന്യമല്ല. സുധാകരനെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നില്ല. സിപിഎം നയം തിരുത്തിയില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കണക്കുപറയേണ്ടിവരും- പണിക്കര്‍ ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് അഞ്ച് തവണയെങ്കിലും സുധാകരന്‍ എന്‍എസ്‌എസ് ആസ്ഥാനത്ത് കയറിയിറങ്ങി. അന്ന് അങ്ങോട്ട് കാണിച്ച സഹകരണം മന്ത്രിയായശേഷം തിരിച്ചുണ്ടായില്ല. തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും സുധാകരനെ വളരെയധികം സഹായിച്ചു. എന്നിട്ടും തിരിച്ച് സഹായിക്കാന്‍ സുധാകരന്‍ തയ്യാറായില്ല.
സമുദായത്തിന്റെ പൂര്‍വ്വ പാരമ്പര്യത്തെയും സംസ്‌കാരത്തെയും അവഹേളിക്കുന്നതാണ് സുധാകരന്റെ സമീപനം. പാര്‍ട്ടിയുടെ അഭിപ്രായമല്ല സുധാകരന്‍ പറയുന്നതെങ്കില്‍ പാര്‍ട്ടിയ്‌ക്ക് അത് തിരുത്താവുന്നതല്ലേയുള്ളു- അദ്ദേഹം ചോദിച്ചു.
എന്‍എസ്‌എസിനെതിരെ തിരിയുന്ന രാഷ്ട്രീയകക്ഷി ഏതായാലും അവര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കും. സമുദായത്തെ സഹായിക്കാത്ത പാര്‍ട്ടികളെ തിരിച്ചു സഹായിക്കുന്ന നിലപാടല്ല നേതൃത്വത്തിനുള്ളത്- പണിക്കര്‍ വ്യക്തമാക്കി. ഏഴാം ക്ലാസിലെ വിവാദ പാഠപുസ്‌തകം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications