ലൈംഗിക പീഡനം: സന്തോഷ് മാധവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസുകളിലൊന്നില്‍ പൊലീസ് സന്തോഷ് മാധവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.
എറണാകുളം സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് സെന്‍ട്രല്‍ സിഐ വേണുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ വെള്ളിയാഴ്‌ച കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, തടങ്കലില്‍ പാര്‍പ്പിക്കല്‍, ഗൂഡാലോചന തുടങ്ങിയവകുപ്പുകള്‍ പ്രകാരമുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. സന്തോഷിന്റെ ഫ്ലാറ്റ് റെയ്‌ഡ് ചെയ്‌തപ്പോള്‍ കഞ്ചാവ് കണ്ടെടുത്തത് സംബന്ധിച്ച കേസിന്റെ കുറ്റപത്രവും വെള്ളിയാഴ്‌ച കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
നാല് പീഡനക്കേസുകളാണ് സന്തോഷ് മാധവന്റെ പേരില്‍ രിജസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇതില്‍ ഒരു കേസ് മെയ് 13നും ബാക്കിയുള്ളവ മെയ് 18നുമാണ് കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌തത്.
നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളെ താമസസൗകര്യവും പഠനച്ചെലവും നല്‍കി ശാന്തിതീരം എന്ന സ്ഥാപനത്തില്‍ താമസിപ്പിയ്‌ക്കുകയും സഹായി മുഖേന കടവന്ത്രയിലെ തന്റെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്‌തുവെന്നാണ് കേസ്.
കുട്ടികളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്‌തിരുന്നു. കേസിലെ രണ്ടാം പ്രതിയും സന്തോഷിന്റെ ഡ്രൈവറുമായ തോമസാണ് കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിച്ചുകൊടുത്തിരുന്നത്.
ദുബയിലുള്ള സെറാഫിന്‍ എഡ്വിന്‍ നല്‍കിയ വഞ്ചനാക്കേസ്, ശാന്തിതീരം ട്രസ്റ്റിന്റെ പണം ദുരുപയോഗം ചെയ്‌ത കേസ് എന്നിവ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ചന്ദനമുട്ടി, പുലിത്തോല്‍ എന്നിവ കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത് വനം വകുപ്പാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications