സീരിയല്‍ കാണാന്‍ സ്‌ത്രീകള്‍ സെക്‌സ് മാറ്റിവയ്‌ക്കുന്നു
ലണ്ടന്‍: ടിവി സീരിയലുകള്‍ക്ക് അടിമപ്പെട്ടുപോവുകയും അവയുടെ ഒരു എപ്പിസോഡ് പോലും ഒഴിവാക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സ്‌ത്രീകള്‍ ഒരല്‍ഭുതമല്ല. ബ്രിട്ടീഷ് സ്‌ത്രീകള്‍ സീരിയല്‍ പ്രണയത്തിന്റെ കാര്യത്തില്‍ ഒരുപടി മുന്നിലാണ്.
അവര്‍ ലൈംഗികതപോലും ഇത്തരം പരമ്പരകള്‍ക്കായി മാറ്റിവെയ്‌ക്കുന്നുവെന്നാണ് ഈയിടെ നടന്ന ഒരു സര്‍വ്വേയില്‍ വ്യക്തമായത്. പ്രിയ്യപ്പെട്ട ടെലിസീരിയലുകള്‍ കാണുന്നതിനായി ഒന്നുകില്‍ സെക്‌സ് വേണ്ടെന്ന് വയ്‌ക്കുയോ അല്ലെങ്കില്‍ എത്രയും പെട്ടെന്ന് ലൈംഗിക വേഴ്‌ച അവസാനിപ്പിക്കുകയോ ചെയ്യാന്‍ തങ്ങള്‍ തയ്യാറാകുന്നുവെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഒരു വിഭാഗം സ്‌ത്രീകള്‍ വെളിപ്പെടുത്തിയത്.
കുടുംബത്തോടും കൂട്ടുകാരോടും ഒപ്പമായിരിക്കുന്നതിലേറെ ടിവി കാണുന്നത് തങ്ങള്‍ ആസ്വദിക്കുന്നുണ്ടെന്നും സ്‌ത്രീകള്‍ പറയുന്നു. ചിലര്‍ ടിവി ചാനലുകളിലെ പരിപാടികള്‍ക്കനുസരിച്ചാണ് തങ്ങളുടെ ഒഴിവുദിന പരിപാടികള്‍ തയ്യാറാക്കുന്നത്. ചിലര്‍ സീരിയലുകള്‍ കാണുന്നതിനായി സുഹൃത്തുക്കളോട് തിരക്കിലാണെന്ന് കളവുപറയുകയും കൂട്ടുകാര്‍ ഒരുക്കുന്ന വിനോദ പരിപാടികളില്‍ നിന്നും തലയൂരുകയും ചെയ്യുന്നുണ്ടത്രേ.
ചിലരെല്ലാം ടിവിയ്‌ക്ക് മതത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും സര്‍വ്വെയില്‍ കണ്ടെത്തിയിട്ടുണ്ട്. ടെലികോം കമ്പനിയായ ടിസ്‌കാലിയാണ് ഇതുസംബന്ധിച്ച സര്‍വ്വേ നടത്തിയത്. പ്രായപൂര്‍ത്തിയായ 16000 വ്യക്തികളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.
ഇതില്‍ 16നും 24നുമിടയില്‍ പ്രായമുള്ള 17ശതമാനം സ്‌ത്രീകളും ടെലിവിഷന്‍ പരിപാടികള്‍ക്കായി സെക്‌സ് മാറ്റിവയ്‌ക്കാറുണ്ടെന്നാണ് വെളിപ്പെടുത്തിയത്. ഈ പ്രായത്തിലുള്ള സ്‌ത്രീകളില്‍ പകുതിയേറെപ്പേരും തങ്ങളുടെ പ്രിയപരിപാടി അഞ്ചുതവണയെങ്കിലും കാണുന്നുണ്ട്. ഈ സമയത്ത് ടിവിയുടെ നിയന്ത്രണം സ്വന്തം കയ്യിലല്ലെങ്കില്‍ തങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 20ശതമാനം പേരും സമ്മതിച്ചിട്ടുണ്ട്.












Click it and Unblock the Notifications