ബ്രിട്ടനില്‍ വിവാഹിതര്‍ കുറയുന്നു
ലണ്ടന്‍: ബ്രിട്ടനില്‍ വിവാഹിതരുടെ എണ്ണം കുറഞ്ഞുവരുകയും വിവാഹമോചനങ്ങള്‍ കൂടുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്.
ഇംഗ്ലണ്ടിലും വെയില്‍സിലും കൂടി 2006ല്‍ നടന്നത് ആകെ 236,980 വിവാഹങ്ങളാണ് 1895 ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
അവിവാഹിതരുടെ എണ്ണം കൂടുകയും വിവാഹ ജീവിതം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുകയുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അടുത്ത കുറച്ചു വര്‍ഷങ്ങളായി വിവാഹമോചനങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്.
ഇതിനൊപ്പം വിവാഹം കഴിയ്‌ക്കാതെ സ്‌ത്രീപുരുഷന്മാര്‍ ഒരുമിച്ച് ജീവിക്കുന്ന സമ്പ്രദായവും കൂടിവരുന്നുണ്ട്. ഇപ്പോള്‍ പതിനാറ് വയസ്സിന് മുകളിലുള്ള ഭൂരിഭാഗം ആളുകളും അവിവാഹിതരോ, വിവാഹമോചനം നേടിയവരോ പങ്കാളികള്‍ മരിച്ചുപോയവരോ ആണ്.
ഇഗ്ലണ്ടിലെയും വെയില്‍സിലെയും പ്രായപൂര്‍ത്തിയായവരുടെ ജനസംഖ്യയില്‍ വിവാഹിതരായവരുടെ എണ്ണം 50.3ശതമാനമായി കുറഞ്ഞിരിക്കുന്നുവെന്നാണ് 2005ലേ കണക്കുകകളില്‍ നിന്നും വ്യക്തമാകുന്നത്. 1997മുതലാണ് വിവാഹ ജീവിതം തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാവാന്‍ തുടങ്ങിയത്.












Click it and Unblock the Notifications