വത്തിക്കാന്‍ മുഖപത്രത്തിന് മലയാളം പതിപ്പ്
വത്തിക്കാന്‍: വത്തിക്കാന്‍ മുഖപത്രത്തിന് മലയാളം പതിപ്പ്. ഇതാദ്യമാണ് യൂറോപ്പിന് പുറത്തുള്ള ഒരു ഭാഷയില്‍ ഒസവത്താരൊ റൊമാനോ എന്ന വത്തിക്കാന്‍ മുഖപത്രത്തിന് എഡിഷണനുണ്ടാവുന്നത്.
ഇതിന്റെ മലയാളം പതിപ്പ് ജൂലൈ മൂന്നിന് ഇന്ത്യയില്‍ വിതരണം തുടങ്ങും. കേരളത്തിലെ കത്തോലിക്ക വിശ്വാസികളെ ലക്ഷ്യമാക്കിയാണ് പത്രത്തിന്റെ മലയാള വാരാന്ത്യ എഡിഷന്‍ ഇന്ത്യയിലെത്തുന്നത്. പത്രം മലയാളത്തിലിറക്കുന്നതിനെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സ്വാഗതം ചെയ്‌തു.
ഇന്ത്യയിലെ കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് സുപ്രധാനമായ ഒു സംഭവമാണിതെന്ന് മാര്‍പ്പാപ്പയ്‌ക്ക് വേണ്ടി വത്തിക്കാന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
മാര്‍പ്പാപ്പയുടെ മന്ത്രാലയത്തെയും കത്തോലിക്കാ കാര്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് കേരളത്തിലെ ആറുലക്ഷത്തിലേറെ വരുന്ന കത്തോലിക്കാ വിശ്വാസികള്‍ക്ക് സമ്പൂര്‍ണ്ണ വിവരങ്ങള്‍ എത്തിക്കുയാണ് മലയാള പതിപ്പിന്റെ ലക്ഷ്യമെന്ന് മാര്‍പ്പാപ്പ വ്യക്തമാക്കി.
കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിംങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന മുഖപത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഇതിന്റെ മലയാളത്തിലുള്ള തര്‍ജ്ജിമയാണ് കേരളത്തില്‍ ലഭ്യമാവുക. ഇംഗ്ലീഷ് കൂടാതെ സ്‌പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ് ഭാഷകളില്‍ മാത്രമാണ് ഇപ്പോള്‍ 1871ല്‍ സ്ഥാപിതമായ മുഖപത്രത്തിന് വാരാന്ത്യ എഡിഷനുള്ളത്.












Click it and Unblock the Notifications