രാജ്യം തിരഞ്ഞെടുപ്പിലേയ്ക്ക്...
ദില്ലി : അമേരിക്കയുമായുളള ആണവക്കരാറുമായി മുന്നോട്ടു പോയാല്‍ യുപിഎ സര്‍ക്കാരിനുളള പിന്തുണ പിന്‍വലിക്കുമെന്ന് സിപിഎം.
യുപിഎയും ഇടതുപക്ഷവും തമ്മിലുളള ധാരണയ്ക്ക് വിരുദ്ധമാണ് സര്‍ക്കാരിന്റെ നീക്കമെന്ന് പ്രത്യേക പൊളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി.
ഊര്‍ജ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരിനോട് ഇടതുപക്ഷം യോജിക്കുന്നില്ല. വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയുന്നതിനാണ് യുപിഎയ്ക്ക് തങ്ങള്‍ പിന്തുണ നല്‍കിയത്. രാജ്യത്തിന്റെ സ്വതന്ത്രമായ വിദേശ നയത്തെ ബാധിക്കുന്ന കരാറിനെ അനുകൂലിക്കാന്‍ ഇടതുപക്ഷം തയ്യാറല്ലെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി.
കരാറുമായി മുന്നോട്ടു പോയാല്‍ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടാകില്ലെന്നും ഇക്കാര്യത്തില്‍ യുപിഎ ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെ ഉപദേശിക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു.
ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്നും കരാറുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സിപിഎം അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചു ചേര്‍ത്തത്. ഇതോടെ രാജ്യം ഈ വര്‍ഷം തന്നെ തിരഞ്ഞെടുപ്പിലേയ്ക്ക് പോകുമെന്ന കാര്യം തീര്‍ച്ചയായി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications