ഇസ്ലാമിക സംഘടനകളില്‍ ഭിന്നിപ്പ്
കോഴിക്കോട് : വിവാദമായ ഏഴാം ക്ലാസ് പാഠപുസ്തക വിവാദത്തെ അടിസ്ഥാനമാക്കിയുളള പ്രക്ഷോഭത്തില്‍ നിന്ന് കാന്തപുരം വിഭാഗം പിന്നോട്ടു പോകുന്നു. പളളികളെ രാഷ്ട്രീയ പ്രചരണത്തിനുളള ആയുധമാക്കരുതെന്ന് കാന്തപുരം എ പി അബൂബേക്കര്‍ മുസ്ല്യാര്‍ പരസ്യമായി ആവശ്യപ്പെട്ടതും മുസ്ലിംലീഗ് അടക്കമുളള കക്ഷികള്‍ക്ക് തിരിച്ചടിയായി.
കേരളത്തിലെ മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങളെക്കുറിച്ചുളള പരാമര്‍ശങ്ങളെച്ചൊല്ലി ഇസ്ലാമിക സംഘടനകളില്‍ കടുത്ത ആശയഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന് കാന്തപുരത്തിന്റെ നിലപാട് തെളിയിക്കുന്നു. മലപ്പുറത്ത് എംഎസ്എഫുകാര്‍ പാഠപുസ്തകം കത്തിച്ചതും കാന്തപുരത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
1920ല്‍ കേരളത്തലി്‍ രൂപീകരിച്ച മുസ്ലിം ഐക്യ സംഘത്തെച്ചൊല്ലിയാണ് കാന്തപുരം വിഭാഗവും ജമാഅത്തെ, മുജാഹിദ്ദീന്‍ വിഭാഗങ്ങളുമായി എതിര്‍പ്പുളളത്. മുസ്ലിം ഐക്യ സംഘമാണ് തങ്ങളുടെ ആദിരൂപമെന്ന് മുജാഹിദ്ദീന്‍, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകള്‍ കരുതുന്നു. മുസ്ലീം ഐക്യ സംഘം ഉണ്ടായതിനു മുമ്പും സ്വാതന്ത്ര്യസമരത്തില്‍ മുസ്ലിം പണ്ഡിതന്മാരും മൗലവിമാരും പങ്കു വഹിച്ചിട്ടുണ്ടെന്നും ഇതു ചൂണ്ടിക്കാണിച്ച് നിലവിലുളള പ്രസ്താവം പിന്‍വലിക്കണമെന്നുമാണ് കാന്തപുരം ആവശ്യപ്പെടുന്നത്.
എന്നാല്‍ ജമായത്തെ ഇസ്ലാമി, മുജാഹിദ്ദീന്‍ സംഘടനകള്‍ ഇത് അംഗീകരിക്കുന്നില്ല. മുസ്ലിംലീഗാകട്ടെ ബുദ്ധിപരമായ നിശബ്ദത പാലിക്കുന്നു. ഐക്യസംഘത്തെക്കുറിച്ച് ജമാഅത്തെ ഇസ്ലാമിയും മുജാഹിദ്ദീനുകളും പ്രചരിപ്പിക്കുന്ന വാദങ്ങളാണ് പാഠപുസ്തകവും പിന്തുടരുന്നതെന്ന് കാന്തപുരം ആരോപിക്കുന്നു.
ഏതായാലും കാന്തപുരത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന ഉറപ്പ് വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും നല്‍കിയിട്ടുണ്ട്. വിദഗ്ധ സമിതിയുണ്ടാക്കുന്നതു തന്നെ കാന്തപുരത്തിന്റെ ആവശ്യത്തിന്മേല്‍ തീരുമാനമെടുക്കാനാണ്.
മലപ്പുറത്ത് സിപിഎം മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് കാന്തപുരം വിഭാഗമാണ്. ഇതര മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ അരിവാള്‍ സുന്നികള്‍ എന്നാണ് കാന്തപുരം വിഭാഗം അറിയപ്പെടുന്നത് തന്നെ. മുസ്ലിം ഐക്യ സംഘത്തെക്കുറിച്ച് കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് പിന്‍വലിക്കാന്‍ പിന്നീട് വന്ന നായനാര്‍ സര്‍ക്കാര്‍ തീരുമാനിച്ച അനുഭവവും ഇടതുമുന്നണിയുടെ മുന്നിലുണ്ട്.
കാന്തപുരത്തെ മുന്‍നിര്‍ത്തി മുസ്ലീം സംഘടനകള്‍ പാഠപുസ്തകത്തിനെതിരെ നടത്തുന്ന ചെറുത്തു നില്‍പ്പ് തകര്‍ക്കാമെന്നാണ് സിപിഎം ബുദ്ധികേന്ദ്രങ്ങള്‍ കരുതുന്നത്. പര്‍ദയെ വിദൂരമായി പരാമര്‍ശിക്കുന്ന പാഠഭാഗവും മുസ്ലിം ഐക്യ സംഘത്തെക്കുറിച്ചുളള പരാമര്‍ശവും പിന്‍വലിച്ച് സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് മുതിരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications