സ്മാര്‍ട്ട് സിറ്റിയ്ക്ക് കോളിന്‍ ബുക്കാനന്റെ മാസ്റ്റര്‍പ്ലാന്‍
ദുബായ് : ഇംഗ്ലണ്ട് ആസ്ഥാനമായ കോളിന്‍ ബുക്കാനന്‍ ആന്‍ഡ് പാര്‍ട്ട്‌നേഴ്‌സിനെ കൊച്ചി സ്‌മാര്‍ട്ട് സിറ്റി പദ്ധതിയുടെ പ്രധാന കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായി അംഗീകരിച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മാസ്‌റ്റര്‍ പ്ലാന്‍ തയ്യാറാക്കുക എന്നതായിരിക്കും കണ്‍സള്‍ട്ടന്‍സിയുടെ പ്രധാന ജോലി.
മാള്‍ട്ടയില്‍ ടീകോം നിര്‍മിച്ച സ്‌മാര്‍ട്ട് സിറ്റിയുടെ കണ്‍സള്‍ട്ടന്റും കോളിന്‍ ബുക്കാനനായിരുന്നു. ബുക്കാനനടക്കം നാലു കമ്പനികളാണ് പദ്ധതികള്‍ സമര്‍പ്പിച്ചത്.
മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് മുമ്പ് കേരള സര്‍ക്കാരിന്‍േറയും പ്രദേശവാസികളുടോയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് സ്‌മാര്‍ട്ട് സിറ്റി സി.ഇ.ഒ ഫരീദ് അബ്ദു റഹ്മാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications