പുസ്തകം പഠിപ്പിക്കണം : വെളളാപ്പളളി
കൊല്ലം : വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ മുന്‍നിര്‍ത്തി ഏഴാം ക്ലാസ് പാഠപുസ്തകം പിന്‍വലിക്കരുതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.
സമൂഹത്തില്‍ അവഗണിക്കപ്പെട്ട അടിയാള വര്‍ഗത്തിന്റെ ദയനീയ ചിത്രം പാഠപുസ്തകത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സാമൂഹ്യപരിഷ്കരണ പ്രവര്‍ത്തനങ്ങളും ജന്മിത്തത്തിനെതിരെ നടന്ന സമരങ്ങളുമായി ഇന്നത്തെ സമൂഹത്തെ രൂപപ്പെടുത്തിയത്. കുട്ടികള്‍ അറിയേണ്ടതും പഠിക്കേണ്ടതുമായ ചരിത്രമാണ് അത്.
ആധുനിക കേരളത്തെ രൂപപ്പെടുത്തിയ സമരങ്ങളും ഭൂപരിഷ്കരണമടക്കമുളള നിയമനിര്‍മ്മാണങ്ങളും കുട്ടിയെ പരിചയപ്പെടുത്തുന്ന പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ യുക്തിയില്ല. ആയിരക്കണക്കിന് കുട്ടികളെയും രക്ഷിതാക്കളെയും ഭയപ്പെടുത്തുന്ന വിവാദവും അനുബന്ധ സംഭവങ്ങളും യോഗം കണ്ടില്ലെന്ന് നടിക്കില്ലെന്നും വെളളാപ്പളളി വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications