ഹെറോയിന്‍ കൈമാറവെ നടിയും നൈജീരിയക്കാരനും അറസ്‌റ്റിലായി

ദില്ലി: ഹെറോയിന്‍ കൈമാറുന്നതിനിടയില്‍ നടിയെയും നൈജീരിയക്കാരനെയും ദില്ലി പൊലീസ്‌ പിടികൂടി. മോഡലും വളര്‍ന്നുവരുന്ന ഭോജ്‌പുരി താരവുമായ ഹേമയാണ്‌ 3 കോടി രൂപ വിലവരുന്ന ഹെറോയിന്‍ നൈജീരിയക്കാരന്‌ കൈമാറുന്നതിനിടയില്‍ പിടിയിലായത്‌.

ജമ്മുവില്‍ നിന്നും ലഹരിമരുന്നുമായി ദില്ലിയിലെത്തിയ ഹേമ നവാഡയിലെ മെട്രോ സ്‌റ്റേഷനടുത്തു നിന്നാണ്‌ പിടിയിലായത്‌. ബോളിവുഡ്‌ ചിത്രമായ ഡോണിന്റെ ഭോജ്‌പുരി പതിപ്പിലും മറ്റുമായി ഹേമ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌.

ജമ്മുവില്‍ നിന്നും ഓരോതവണയും മയക്കുമരുന്ന്‌ ദില്ലിയിലെത്തിക്കുന്നതിന്‌ 40,000രൂപയാണത്രേ ഹേമയ്‌ക്ക്‌ പ്രതിഫലമായി കിട്ടിയിരുന്നത്‌. പെട്ടെന്ന്‌ പണമുണ്ടാക്കാനുള്ള ആഗ്രഹമാണ്‌ നടിയെ മയക്കുമരുന്ന്‌ മാഫിയയില്‍ കൊണ്ടെത്തിച്ചതെന്ന്‌ പൊലീസ്‌ പറയുന്നു.

ആറു മാസത്തെ ടൂറിസ്റ്റ്‌ വിസയില്‍ 2006ലാണ്‌ നൈജീരിയക്കാരനായ ഒണ്‍വാസോ ഒകലന്‍ട ഇന്ത്യയിലെത്തിയതെന്നും പൊലീസ്‌ പറഞ്ഞു. ജമ്മു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന്‌ കടത്തുസംഘത്തിലെ റമ്മിയെന്നയാളാണത്രേ നൈജീരിയക്കാരന്‌ കൈമാറാനായി ഹേമയുടെ പക്കല്‍ ഹെറോയിന്‍ കൊടുത്തുവിട്ടത്‌. രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്നാണ്‌ പൊലീസ്‌ ഇവരെ അറസ്റ്റുചെയ്‌തത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+