Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുഭീഷണി രാഷ്ട്രീയ പ്രേരിതം: കോണ്‍ഗ്രസ്‌

ദില്ലി: ആണവകരാറുമായി മുന്നോട്ടുപോയാല്‍ യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന സിപിഎമ്മിന്റെ അന്ത്യശാസനത്തില്‍ പുതുമയില്ലെന്ന്‌ കോണ്‍ഗ്രസ്‌. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന സിപിഎമ്മിന്റെ ഭീഷണി രാഷ്ട്രീയപ്രേരിതമാണെന്നും കോണ്‍ഗ്രസ്‌ ആരോപിച്ചു.

ആണവകരാറുമായി മുന്നോട്ടുപോകുന്നത്‌ വര്‍ഗീയശക്തികളെ സഹായിക്കുമെന്ന സിപിഎമ്മിന്റെ ആരോപണവും കോണ്‍ഗ്രസ്‌ തള്ളിക്കളഞ്ഞു. വളരെക്കാലമായി ഇടതിന്റെ നിലപാട്‌ ഇതുതന്നെയാണെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ ഷക്കീല്‍ അഹമ്മദ്‌ പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നില്ലെന്ന സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ ആരോപണത്തോട്‌ ഷക്കീല്‍ അഹമ്മദ്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചു.

അവശ്യവസ്‌തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്‌. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലവര്‍ധിച്ചതിന്റെ തുടര്‍ച്ചയാണ്‌ വിലക്കയറ്റം. പല ഏഷ്യന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യയിലെ പണപ്പെരുപ്പം വളരെ കുറവാണ്‌- ഷക്കീല്‍ പറഞ്ഞു.

വര്‍ഗീയ ശക്തികള്‍ക്കെതിരെ എന്നും പോരാട്ടം നടത്തിയിട്ടുള്ള പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസ്‌. ആണവകരാര്‍ രാജ്യതാല്‍പര്യത്തിനനുസരിച്ചുള്ളതാണ്‌. ഊര്‍ജ്ജമേഖലയില്‍ ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കരാര്‍വഴി കഴിയും.

ആണവ ഇന്ധനം കല്‍ക്കരിയേക്കാള്‍ ശുദ്ധവും കാറ്റിനേക്കാള്‍ ആശ്രയിക്കാവുന്നതുമാണ്‌. കൂടുതല്‍ ശുദ്ധമായ ഇന്ധനമെന്ന നിലയില്‍ വികസിത രാജ്യങ്ങള്‍ ആണവോര്‍ജത്തിലേയ്‌ക്ക്‌ കൂടുതല്‍ ശ്രദ്ധ തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍









Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+