മുംബൈ പൊലീസില്‍ എച്ച്‌ഐവി ബാധിതര്‍ കൂടുന്നു
മുംബൈ: മുംബൈയിലെ പൊലീസുകാരില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. പൊലീസ് സേനയില്‍ 4.4 ശതമാനം പേര്‍ എച്ച്‌ഐവി ബാധിതരാണെന്ന് ജനുവരിയില്‍ നടന്ന പരിശോധനയില്‍ വ്യക്തമായിരുന്നു.
വളണ്ടറി കൗണ്‍സിലിങ് ആന്റ് ടെസ്‌റ്റിങ് സെന്റര്‍ ആണ് പൊലീസുകാര്‍ക്കിടയില്‍ പരിശോധന നടത്തിയത്. ജനുവരിയില്‍ 521 പൊലീസുകാരിലാണ് സെന്റര്‍ പരിശോധന നടത്തിയത്. ഇതില്‍ 23 പേര്‍ക്ക് എച്ച്‌ഐവി ബാധയുള്ളതായി കണ്ടെത്തി. 2004ല്‍ 12.3 ശതമാനം പൊലീസുകാരും 2007ല്‍ 5.6 ശതമാനം പൊലീസുകാരും എച്ച്‌ഐവി ബാധിതരാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഈ സ്ഥിതിവിശേഷം ഉത്‌കണ്‌ഠ ഉളവാക്കുന്നതാണെന്ന് പൊലീസ് കമ്മീഷണര്‍ ഹസന്‍ ഗഫൂര്‍ പറഞ്ഞു. എച്ച്‌ഐവി ബാധ ചെറുക്കുന്നതിനായി പൊലീസുകാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
എച്ച്‌ഐവി ബാധയെക്കുറിച്ച് പൊലീസുകാര്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താന്‍ മഹാരാഷ്ട്ര എയ്‌ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി മുന്നോട്ടുവന്നിട്ടുണ്ട്.പൊലീസ് വകുപ്പ് സഹായമാവശ്യപ്പെട്ട് സമീപിക്കുകയാണെങ്കില്‍ ജീവനക്കാര്‍ക്കിടില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താന്‍ ഞങ്ങള്‍ സന്നദ്ധരാണെന്ന് മഹാരാഷ്ട്ര എയ്‌ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പ്രൊജക്ട് ഡയറക്ടര്‍ പറഞ്ഞു.












Click it and Unblock the Notifications