Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്‌തുവിന്റെ ചിത്രത്തില്‍ ചുവന്ന പാട്‌; പള്ളിയിലേയ്‌ക്ക്‌ ജനപ്രവാഹം

 Christ's miracle picture മുംബൈ: യേശുക്രിസ്‌തുവിന്റെ ചിത്രത്തില്‍ ചുവന്നപാടുകള്‍ കണ്ടതിനെത്തുടര്‍ന്ന്‌ മുംബൈയിലെ മാഹിമിലുള്ള സെന്റ്‌ മൈക്കിള്‍ പള്ളിയിലേയ്‌ക്ക്‌ ഭക്തജനപ്രവാഹം.

വെള്ളിയാഴ്‌ച രാത്രിമുതലാണ്‌ ഈ സംഭവം പുറത്തറിഞ്ഞ്‌ പള്ളിയിലേയ്‌ക്ക്‌ ഭക്തജനപ്രവാഹം തുടങ്ങിയത്‌. വെള്ളിയാഴ്‌ച രാത്രി 8.45നുള്ള കുര്‍ബാനയോടെയാണ്‌ ഫോട്ടോയില്‍ പാടുകള്‍ കണ്ടതെന്ന്‌ ദേവലായത്തിലെ പുരോഹിതരിലൊരാളായ ഫാദര്‍ സനോഡ്‌ ഡിസൂസ പറഞ്ഞു.

ഇത്‌ അന്തരീക്ഷത്തിലെ ഈര്‍പ്പം മൂലം ഉണ്ടായതാകാമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. സഭാനേതൃത്വം ഇതൊരു അത്ഭുതപ്രവൃത്തിയായി എടുത്തിട്ടില്ല. ഇതിനെ അത്ഭുതമായി കാണാന്‍ കഴിയില്ലെന്ന്‌ ബോംബെ അതിരൂപതാ വക്താവ്‌ അറിയിച്ചു.

ഇത്‌ ഒരു അത്ഭുത പ്രവൃത്തിയായി പ്രഖ്യാപിക്കണമെങ്കില്‍ കത്തോലിക്ക്‌ സഭയില്‍ വളരെ സുദീര്‍ഘമായ നടപടിക്രമങ്ങള്‍ ഉണ്ടെന്ന്‌ രൂപതാ വക്താവ്‌ ഫാദര്‍ ആന്റണി ചരങ്ങാട്ട്‌ പറഞ്ഞു.

ക്രിസ്‌തുവിന്റെ ചിത്രത്തില്‍ ഹൃദയത്തിന്റെ ഭാഗത്തായാണ്‌ ചുവന്ന നിറം കാണുന്നത്‌. ജാതിമതഭേദമെന്യേയാണ്‌ അത്ഭുതം കാണാന്‍ ആളുകള്‍ പള്ളിയിലെത്തുന്നത്‌. ചിലര്‍ ചിത്രത്തില്‍ തൊട്ടിപ്രാര്‍ത്ഥിക്കുയും ചിലര്‍ ചിത്രത്തില്‍ ചുംബിക്കുകയും ചെയ്യുന്നുണ്ട്‌.

ജനങ്ങളെ നിയന്ത്രിയ്‌ക്കാനായി പള്ളിയില്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്‌. ടിവി ചാനലില്‍ വാര്‍ത്തവന്നതിനെത്തുടര്‍ന്നാണ്‌ പള്ളിയിലേയ്‌ക്ക്‌ ജനപ്രവാഹം തുടങ്ങിയത്‌.

ഇത്‌ മൂന്നാം തവണയാണ്‌ മുംബൈയില്‍ ഇത്തരമൊരു അത്ഭുതവാര്‍ത്ത പ്രചരിക്കുന്നത്‌. 1995 സെപ്‌തംബറില്‍ മുംബൈയില്‍ ഗണേശ വിഗ്രഹം പാലുകുടിച്ചുവെന്ന പ്രചാരണവും 2006ല്‍ മാഹിമിലെ ബീച്ചില്‍ കടല്‍വെള്ളത്തിന്‌ മധുരമുണ്ടെന്നുള്ള ശ്രുതിയും വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+