ലൈംഗിക പീഡനം: ബിഎസ്‌പി എംഎല്‍എ അറസ്റ്റില്‍
ലഖ്‌നൊ: ഗവേഷണ വിദ്യാര്‍ത്ഥിനിയെ രണ്ടുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച ബിഎസ്‌പി എംഎല്‍എയെ പൊലീസ് അറസ്റ്റുചെയ്‌തു.
ഉത്തര്‍പ്രദേശ് നിയമസഭാംഗമായ ശ്രീഭഗവാന്‍ വര്‍മ എന്ന ഗുദ്ദു പാണ്ഡെ ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയെ കാണാന്‍ ശ്രമിക്കുന്നതിനിടെ ദില്ലിയില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്നാണ് സൂചന.
ഉത്തര്‍പ്രദേശിലെ ഇറ്റയില്‍ കസ്‌ഖഞ്ചിലുള്ള ബിഎസ് സി വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. തന്നെ വിവാഹവാഗ്‌ദനം നല്‍കി ഗുഡ്ഡു വഞ്ചിച്ചതായി വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രി മായാവതിയ്‌ക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു.
വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ എംഎല്‍എ അതുമറച്ചുവച്ച് യുവതിയെ കൂടെപ്പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇയാള്‍ വിവാഹിതനാണെന്ന കാര്യം അറിഞ്ഞപ്പോള്‍ ബന്ധം ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവതിയെ എംഎല്‍എ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നുവത്രേ.
നോയ്‌ഡ പൊലീസ് രജിസ്റ്റര്‍ചെയ്‌ത ഒട്ടേറെകേസുകളില്‍ പ്രതിയാണ് ഇയാള്‍. വാഹനമോഷണം, വഞ്ചന തുഠങ്ങി, രണ്ട് ഡസനോളം കേസുകള്‍ എംഎല്‍യുടെ പേരുലണ്ട്. ഒരിക്കല്‍ സൈക്കിള്‍ മോഷ്ടിച്ചതിന്റെ പേരില്‍ ഇയാള്‍ ജയലില്‍ കിടന്നിട്ടുണ്ട്. മായാവതിയുടെ ഭരണത്തില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ ഭരണകക്ഷി എംഎല്‍എയാണ് ഗുദ്ദു.












Click it and Unblock the Notifications