Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥികളിലെ ആത്മഹത്യ; മൊബൈല്‍ ഫോണ്‍ വില്ലന്‍

കാണ്‍പൂര്‍: മൊബൈല്‍ ഫോണുകളുടെ അമിതമായ ഉപയോഗവും ഇന്റന്‍നെറ്റിന്റെ ഉപയോഗവും വിദ്യാര്‍ത്ഥികളെ ആത്മഹത്യയിലേയ്‌ക്ക്‌ തള്ളിവിടുന്നതായി റിപ്പോര്‍ട്ട്‌.

ഐഐടിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന ഐഐടിയിലെ വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ സംബന്ധിച്ച വിവരങ്ങളറിയാന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്‌ക്ക്‌ നല്‍കിയ മറുപടിയിലാണ്‌ ഐഐടി അധികൃതര്‍ വിദ്യര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യയ്‌ക്ക്‌ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌ എന്നിവയുടെ ഉപയോഗവുമായി ബന്ധമുണ്ടെന്ന്‌ വ്യക്തമാക്കിയത്‌.

മൊബൈല്‍ ഫോണിലൂടെ എല്ലാസമയത്തും തടസ്സങ്ങളില്ലാതെ വീടുമായി ബന്ധപ്പെടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ കഴിയുന്നു. ഇതുമൂലം കുടുംബത്തിലെ പ്രശ്‌നങ്ങള്‍ എല്ലാ കുട്ടികള്‍ അറിയാനിടവരുന്നു. ഇത്‌ കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ആത്മഹത്യയിലേക്ക്‌ നയിക്കുകയും ചെയ്യുന്നുവെന്ന്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മൊബൈല്‍ ഇത്രയേറെ സാധാരണമല്ലാതിരുന്നകാലത്ത്‌ ഇത്തരം പ്രശ്‌നങ്ങള്‍ കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

പഠനകാര്യങ്ങളില്‍ മാതാപിതാക്കള്‍ കൂടുതല്‍ ഇടപെടുന്നതും, പഠിക്കാന്‍ സമാധാനപരമായ അന്തരീക്ഷം ലഭിക്കാത്തതും, പരീക്ഷകളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാതിരിക്കാന്‍ കഴിയാത്തതുമെല്ലാം കുട്ടികളെ ആത്മഹത്യയ്‌ക്ക്‌ പ്രേരിപ്പിക്കുന്നണ്ടത്രേ.

ഇന്റന്‍നെറ്റിന്റെ അമിത ഉപയോഗം ഗുണത്തെപ്പോലെതന്നെ ദോഷഫലങ്ങളുമുണ്ടാക്കുന്നു. ഇന്റര്‍നെറ്റ്‌ വഴി കുട്ടികള്‍ പല അപകടങ്ങളിലും ചെന്ന്‌ പെടുകയും പഠനത്തില്‍ പിന്നാക്കമാവുകയും ചെയ്യുന്നുണ്ടെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കാണ്‍പൂര്‍ ഐഐടിയില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ആറു കുട്ടികളാണ്‌ ആത്മഹത്യ ചെയ്‌തതതെന്നും മറുപടിയില്‍ ആധികൃതര്‍ വ്യക്തമാക്കി.

പതിനാല്‌ പ്രശ്‌നങ്ങള്‍ക്ക്‌ വിശദീകരണം നേടിയാണ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഒമേന്ദ്ര ഭരത്‌ അധികൃതര്‍ക്ക്‌ അപേക്ഷ നല്‍കിയത്‌. ഇവിടത്തെ വിദ്യാര്‍ത്ഥിനിയായ റിതിക ടോയ ചാറ്റര്‍ജിയുടെ ആത്മഹത്യക്ക്‌ പിന്നാലെയാണ്‌ ഭരത്‌ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്‌. ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്‌ മെയ്‌ 30നായിരുന്നു റിതിക ആത്മഹത്യ ചെയ്‌തത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+